രാജസ്ഥാനില്‍ ഗുജ്ജര്‍ സംവരണ പ്രക്ഷോഭം; നിരോധനാജ്ഞ

Web Desk

ജയ്പൂര്‍

Posted on October 31, 2020, 4:16 pm

രാജസ്ഥാനിലെ കരൗലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഗുജ്ജര്‍ സംവരണ പ്രക്ഷോഭം കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കരൗലി, ഭരത്പൂര്‍,ജയ്പൂര്‍ മധോപൂര്‍ പ്രദേശങ്ങളിലെ ഇന്റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്.

പ്രദേശത്തെ ക്രമസമാധാന സാഹചര്യം കണക്കിലെടുത്ത് അധിക പൊലീസ് സേനയെ ഇവിടങ്ങളില്‍ വിന്യസിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് പ്രക്ഷോഭത്തിലേക്ക് കടക്കുന്നതെന്നാണ് സമരസമിതി നേതാക്കള്‍ പറഞ്ഞത്.

ENGLISH SUMMARY: guj­jar reser­va­tion protest in rajasthan

YOU MAY ALSO LIKE THIS VIDEO