11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 11, 2024
September 10, 2024
September 10, 2024
September 9, 2024
September 7, 2024
September 7, 2024
September 7, 2024
September 6, 2024
September 6, 2024
September 5, 2024

ഗുലാനബിയും അമരീന്ദര്‍സിങ്ങിന് പിന്നാലെ ബിജെപി പാളയത്തിലോട്ടോ

Janayugom Webdesk
ന്യൂഡല്‍ഹി
September 19, 2022 12:27 pm

കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറുന്നതിന്‍റെ അവസാന ഉദാഹരണമാണ് പഞ്ചാബിലെ അമരീന്ദര്‍സിങ്ങ് ബിജെപിയിലെത്തിയത്. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ട അമരീന്ദർ സീങ് കോണ്‍ഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിക്കുകയായിരുന്നു അദ്യം ചെയ്തത്. നിയമസഭ തിരഞ്ഞെടുപ്പില്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന തന്റെ പുതിയ പാടിയിലൂടെ അദ്ദേഹം ബി ജെ പിയുമായി സഹകരിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചില്ല. അവസാനം തന്‍റെ പാർട്ടിയെ ബി ജെ പിയില്‍ ലയിപ്പിക്കാന്‍ ഒരുങ്ങുകയാണ് സിങ്.അമരീന്ദർ സിങിന് ശേഷം കോണ്‍ഗ്രസ് വിട്ട് ഏറ്റവും പ്രമുഖ നേതാവാണ് ഗുലാംനബി ആസാദ്. ഒരുപക്ഷെ കഴിഞ്ഞ പതിറ്റാണ്ടില്‍ തന്നെ പാർട്ടി വിടുന്ന ഏറ്റവും ഉന്നതനായ നേതാവുമാണ് അദ്ദഹേം. കോണ്‍ഗ്രസ് വിട്ട അദ്ദേഹവും ജമ്മുകശ്മീരില്‍ പുതിയ പാർട്ടി രൂപീകരിച്ചു കഴിഞ്ഞു.കോണ്‍ഗ്രസ് വിടുന്നതിന് മുമ്പ് തന്നെ ഗുലാം നബി ആസാദിനുമേല്‍ ബി ജെ പി ബന്ധം ആരോപിക്കാനുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ തുടക്കം കുറിച്ചിരുന്നു. അതിന് അവർക്ക് കാരണങ്ങളുമുണ്ടായിരുന്നു.

രാജ്യസഭയിലെ കോണ്‍ഗ്രസിന്റ പ്രതിപക്ഷ സ്ഥാനത്ത് നിന്നും വിരമിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിതന്നെ നടത്തിയ വികാര നിർഭരമായ വിടപറച്ചിലും പിന്നാലെ വന്ന പത്മഭൂഷണ്‍ പുരസ്കാരവുമാണ് പ്രധാന കാരണങ്ങള്‍. ഇതോടൊപ്പം തന്നെയാണ് ഡല്‍ഹിയിലെ വസതിയുടെ കാലാവധി ഗുലാംനബി ആസാദിന് കേന്ദ്ര സർക്കാർ ദീർഘിപ്പിച്ച് നല്‍കുന്നത്. മറ്റ് പല നേതാക്കളുടേയും വസതികള്‍ ഒഴിയാന്‍ നോട്ടീസ് നല്‍കുമ്പോഴാണ് ആസാദിനുള്ള ഈ പ്രത്യേക ആനുകൂല്യം എന്നതാണ് ശ്രദ്ധേയം. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍ താമസിയാതെ ഗുലാംനബി ആസാദും അദ്ദേഹത്തിന്റെ പാർട്ടിയും ബി ജെ പിയിലേക്ക് എത്തിയേക്കുമെന്നാണ് കശ്മീരില്‍ നിന്നുള്ള നേതാക്കളുടെ തന്നെ വിലയിരുത്തല്‍. കശ്മീരിലെ പ്രാദേശിക പാർട്ടികൾ കശ്മീരി സ്വത്വം എന്നു പറഞ്ഞു പഴകിയ ചൊല്ല് കൈവിട്ട് ദേശീയധാരയിലേക്കു വരണം എന്ന ബി ജെ പിയുടേയും കേന്ദ്ര സർക്കാറിന്റെയും നിലപാടിനെ പിന്തുണയ്ക്കുന്ന നയമാണ് ഗുലാംനബി ആസാദിനും ഉള്ളത്.

370-ാം വകുപ്പ് പുനഃസ്ഥാപിക്കുക എന്നത് പ്രായോഗികമായ നടപടിയേ അല്ല എന്നാണ് കഴിഞ്ഞ ദിവസം ആസാദ് വ്യക്തമാക്കിയത്. പി ഡി പിയും നാഷണല്‍ കോണ്‍ഫറന്‍സും ഉള്‍പ്പടേയുള്ള കശ്മീരിലെ പ്രാദേശിക പാർട്ടികളും കോൺഗ്രസും സിപിഎമ്മുമൊക്കെ സഹകരിക്കുന്ന ഗുപ്കർ സഖ്യത്തെ ആസാദ് പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ പുതിയ പാർട്ടിക്ക് ഇവരുമായി യാതൊരു ബന്ധവും ഉണ്ടാവില്ലെന്ന് തുടക്കത്തില്‍ തന്നെ അരക്കിട്ട് ഉറപ്പിക്കുകയാണ് ഗുലാം നബി ആസാദ് 370-ാം വകുപ്പ് പുനഃസ്ഥാപിക്കുക എന്ന വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിക്കാതെ സംസ്ഥാനത്തിന്റ വികസനത്തേക്കുറിച്ച് സംസാരിക്കാനാണ് ഗുപ്കർ സഖ്യത്തോടുള്ള ഗുലാംനബി ആസാദിന്റെ ആഹ്വാനം. 

ഈ നിലപാട് പരക്കെ വിമർശിക്കപ്പെട്ടപ്പോള്‍ അദ്ദേഹം അത് ആവർത്തിക്കുകയും ചെയ്തു. ചെയ്യാൻ പറ്റുന്നതിനെക്കുറിച്ചു മാത്രമേ താൻ പറയാറുള്ളൂവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഗുപ്കർ സഖ്യം തിരഞ്ഞെടുപ്പിൽ ഒരുമിച്ചു മത്സരിക്കുന്നില്ലെങ്കിൽ അതിലെ പല ചെറുകക്ഷികളെ ഒപ്പം നിർത്താനുള്ള ശ്രമം ഗുലാംനബി ആസാദ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ബിജെപി ഉയര്‍ത്തിപിടിക്കുന്ന കോണ്‍ഗ്രസ് മുക്തഭാരതമാണ് ഇപ്പോള്‍ ആസാദിന്‍റയും ലക്ഷ്യം 

Eng­lish Sum­ma­ry: Gulnabi also joined the BJP camp after Amarinder Singh

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.