Thursday
21 Mar 2019

സ്‌കൂളിലെ വെടിവപ്പില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു

By: Web Desk | Thursday 14 March 2019 12:01 PM IST


സാവോപോളോ : സ്‌കൂളിലെ വെടിവപ്പില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു. ബ്രസീലിലെ സാവോപോളോ റോള്‍ ബ്രസില്‍ സ്‌കൂളിലാണ് വെടിവെപ്പ് നടന്നത്. കൃത്യത്തിന് ശേഷം അക്രമികള്‍ സ്വയം വെടിവെച്ച്‌ മരിച്ചതായും പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പ്രാദേശിക സമയം 9.30 ഓടെയാണ് മൂഖം മൂടി ധരിച്ചെത്തിയവര്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ വെടിയുതിര്‍ത്തത്. ഇടവേള ആയതിനാല്‍ കുട്ടികള്‍ ക്ലാസിന് വെളിയിലായിരുന്നു. വെടിവെപ്പില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്ബത് പേരാണ് മരിച്ചത്. 10 ഓളം പേര്‍ക്ക് പരിക്കേറ്റു .

Related News