അഴീക്കല്‍ ബീച്ചില്‍ വീണ്ടും ഗുണ്ടാ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്

Web Desk
Posted on May 19, 2019, 9:50 pm

കരുനാഗപ്പള്ളി: ഓച്ചിറ ചെറിയഴീക്കലില്‍ വീണ്ടും ഗുണ്ടാസംഘങ്ങളുടെ ആക്രമണം. ആക്രമണത്തില്‍ ചെറിയഴീക്കല്‍ സ്വദേശി ശിവകുമാറിന് മര്‍ദ്ദനമേറ്റു. ഇയാളെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച ഓച്ചിറ പൊലീസ് സ്‌റ്റേഷനിലെ ഹോം ഗാര്‍ഡിനെയും ഗുണ്ടാസംഘം ആക്രമിച്ചു. പ്രതികള്‍ മദ്യലഹരിലായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് വളരെ പരിശ്രമിച്ചണ് പ്രതികളെ പിടികൂടിയത്.

അഴീക്കല്‍ ബീച്ചില്‍ നിരന്തരം നടക്കുന്ന ആക്രമണങ്ങള്‍ തടയിടാന്‍ അധികാരികള്‍ തയ്യാറാവത്തത് മൂലം നാട്ടുകര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് മുഖ്യ മന്ത്രിയ്ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്ക് മുമ്പ് ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തില്‍ ലൈഫ് ഗാര്‍ഡ് ചെറിയഴീക്കല്‍ അര്‍ജുന്‍ ഭവനത്തില്‍ അമ്പിളി (44) ന് പരിക്കേറ്റിരുന്നു. അഴീക്കല്‍ ബിച്ചില്‍ എത്തുന്നവരെ നിരന്തരം ആക്രമിക്കുന്ന ഗുണ്ടാസംഘങ്ങളുടെ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്‌.

YOU MAY ALSO LIKE THIS: