
കുണ്ടന്നൂരിൽ തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവർന്ന കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. എറണാകുളം ജില്ലാ കോടതിയിലെ അഭിഭാഷകനായ നിഖിൽ നരേന്ദ്രനും ഇയാളുടെ പെൺസുഹൃത്ത് ബുഷ്റയുമാണ് പൊലീസ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
കവർച്ചയ്ക്ക് പിന്നിലെ മുഖ്യസൂത്രധാരണം നടത്തിയത് അഭിഭാഷകനായ നിഖിൽ നരേന്ദ്രനും ബുഷ്‌റയുമാണ് എന്ന് പൊലീസ് കണ്ടെത്തി. ‘പണമിരട്ടിപ്പ്’ വാഗ്ദാനം ചെയ്ത് ആസൂത്രണം ചെയ്ത കൊള്ളയാണിതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് ഇവർ പണം കവർന്നതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. മുഖംമൂടി ധരിച്ചെത്തി കവർച്ച നടത്തിയ മുഖ്യപ്രതി ജോജി സംസ്ഥാനം വിട്ടതായി പൊലീസ് അറിയിച്ചു. ഇയാളെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ ഇതുവരെ 20 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഒന്നിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതിനാൽ, കവർന്ന പണം പലയിടങ്ങളിലായി സൂക്ഷിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് വിലയിരുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.