ഗുരുദാസ്പൂരില്‍ ബി.ജെ.പിക്ക് വന്‍തിരിച്ചടി

Web Desk
Posted on October 15, 2017, 11:42 am

ഗുരുദാസ്പൂര്‍: പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലീഡ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ഝാക്കര്‍ ഒരുലക്ഷം വോട്ടിന് മുന്നിലാണ്.ബി.ജെ.പി സ്ഥാനാര്‍ത്ഥി സ്വരണ്‍ സലാറിയയാണ് രണ്ടാം സ്ഥാനത്ത്. പഞ്ചാബിലെ പ്രധാന പ്രതിപക്ഷമായ എ.എ.പി മൂന്നാം സ്ഥാനത്താണ്.ബോളിവുഡ് താരവും ബി.ജെ.പി എം.പിയായ വിനോദ് ഖന്നയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

56% പോളിങ് ആണ് രേഖപ്പെടുത്തിയത്. ഒമ്പതു നിയസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാാണ് ഗുരുദാസ് പൂര്‍ ലോക്‌സഭാ സീറ്റ്. ഭോവ, പത്താന്‍കോട്ട്, ഗുരുദാസ്പൂര്‍, ദിനനഗര്‍, ഖ്വാദിയന്‍, ഫത്തേഘര്‍ ചുരിയന്‍, ദേര ബാബ നാനാക്, സുജന്‍പൂര്‍, ബടാല എന്നിവയുള്‍പ്പെടുന്നതാണ് ഗുരുദാസ്പൂര്‍ ലോക്‌സഭാ മണ്ഡലം.

ഒക്ടോബര്‍ 11നായിരുന്നു വോട്ടെടുപ്പ്. 56 ശതമാനം പോളിങ്ങ് ആണ് രേഖപ്പെടുത്തിയത്. 2014 ലോക്സഭ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ പോളിങ് ശതമാനത്തേക്കാള്‍ കുറവായിരുന്നു ഇത്. 70.03 ശതമാനം പോളിങ് ആണ് 2014ല്‍ രേഖപ്പെടുത്തിയത്.