ഗുരു ശ്രേഷ്ഠ പുരസ്‌കാരം പ്രൊഫ. എം കെ സാനുവിന്

Web Desk
Posted on December 20, 2018, 8:14 pm

തൃശൂര്‍: കേരള സംസ്ഥാന പേരന്‍റ്സ് ടീച്ചേഴ്‌സ് അസേസിയേഷന്റെ പ്രഥമ ഗുരുശ്രേഷ്ഠ പുരസ്‌കാരം പ്രൊഫ. എം കെ സാനുവിന് നല്‍കും. കേരളത്തിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംസ്ഥാന പിടിഎയുടെയും സംസ്ഥാന പിടിഎ നേതൃത്വം നല്‍കുന്ന എബ്‌ളൈസ് എഡ്യൂ- കെയര്‍ സിവില്‍ സര്‍വീസ്, എന്‍ട്രന്‍സ് കോച്ചിംഗ് അക്കാദമിയുടെ മൂന്നാമത് വാര്‍ഷികാഘോഷം നടക്കുന്ന ഡിസംബര്‍ 22 നാണ് പുരസ്‌കാരം നല്‍കുക. രാവിലെ 9.30 മുതല്‍ തൃശൂര്‍ ചെമ്പൂക്കാവ് ജവഹര്‍ ബാലഭവനില്‍ വാര്‍ഷികാഘോഷ പരിപാടികള്‍ ആരംഭിക്കും.

വാര്‍ഷികാഘോഷവും ഗുരുശ്രേഷ്ഠ പുരസ്‌കാര സമര്‍പ്പണ ചടങ്ങും തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിതാ വിജയന്‍ ഉദ്ഘാടനം ചെയ്യും. പി ചിത്രന്‍ നമ്പൂതിരിപ്പാട് എം കെ സാനുവിന് പുരസ്‌കാരം നല്‍കും. മാതൃകാ അധ്യാപക ദമ്പതികള്‍ക്കുള്ള പുരസ്‌കാരം അജിത്കുമാര്‍ രാജ- രേണുകാ രാജ ദമ്പതികള്‍ക്ക് പ്രൊഫ. എം കെ സാനു സമ്മാനിക്കും.