മാനവരാശിക്ക് സമാനതകളില്ലാത്ത ഭീഷണി ഉയർത്തിക്കൊണ്ട് അനുദിനം പടരുന്ന കോവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പ്രതിവാര ഓൺലൈൻ പ്രാർത്ഥനാ യജ്ഞം ശിവഗിരി മഠത്തിലെ മുതിർന്ന സന്യാസി ശ്രേഷ്ഠന് സച്ചിദാനന്ദ സ്വാമി ഉത്ഘാടനം ചെയ്തു.
ആശങ്കയേറുന്ന മനസ്സുമായി കഴിയാതെ, അഭയമേകി ആനന്ദമരുളുന്ന പരബ്രഹ്മസത്യത്തിൽ അടിയുറച്ചു വിശ്വസിക്കുകയാണ് ഈ അവസരത്തിൽ ഏറ്റവും അഭികാമ്യമായിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ലോകത്തിന്റെ വിവിധ ദേശങ്ങളിൽ വിവിധ ശ്രേണികളിൽ കഴിയുന്ന മനുഷ്യർക്ക് ഒരേ തരത്തിൽ ഭീഷണിയായിരിക്കുന്ന മഹാവ്യാധി പലവിധ തിരിച്ചറിവുകളുടെയും കാലമാണ്.
കൊറോണ വൈറസിന്റെ വ്യാപനം, മുൻകരുതലുകൾ, പ്രതിവിധികൾ, വെല്ലുവിളികൾ തുടങ്ങി എല്ലാ മേഖലകളെയും സമഗ്രമായി പ്രതിപാദിച്ചുകൊണ്ട് ആശ്രമം എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും ആരോഗ്യമേഖലയിലെ വിദഗ്ദയുമായ ശ്രീമതി പ്രസന്ന ബാബു ന്യൂയോർക്ക് വിശദമായി സംസാരിക്കുകയുണ്ടായി.
അമേരിക്ക, കാനഡ, ജർമ്മനി, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, നെതർലാൻഡ്, യു എ.ഇ, ഖത്തർ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നും നിരവധി ഭക്തർ സംഗമത്തിൽ പങ്കെടുത്തു. ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ജനറൽ സെക്രട്ടറി മനോജ് തങ്കച്ചൻ സ്വാഗതവും വൈസ് പ്രസിഡന്റ് അശോകൻ വേങ്ങശ്ശേരി നന്ദിയും പ്രകാശിപ്പിച്ചു.
വൈസ് പ്രസിഡണ്ട് മനോജ് കുട്ടപ്പൻ, ട്രഷറർ സന്തോഷ് വിശ്വനാഥൻ, ആശ്രമം ജനറൽ കൺവീനർ ശ്രീനി പൊന്നച്ചൻ, ജോയിന്റ് സെക്രട്ടറി അനൂപ് രവീന്ദ്രനാഥ്, ജോയിന്റ് ട്രഷറർ സുജി വാസവൻ, ട്രസ്റ്റി ബോർഡ് അംഗം സാജൻ നടരാജൻ എന്നിവർ നേതൃത്വം നൽകി. ഏപ്രിൽ 19ന് നടക്കുന്ന പ്രാർത്ഥനാ യജ്ഞം ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് ട്രഷറർ ശ്രീമദ് ശാരദാനന്ദ സ്വാമിജിയാണ് യിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.