Janayugom Online
M N Karassery

ഗുരുദക്ഷിണ പുരസ്‌കാരം എം എന്‍ കാരശേരിക്ക്

Web Desk
Posted on November 13, 2018, 10:26 pm

തൃശൂര്‍: മലയാളം ഹയര്‍സെക്കണ്ടറി അധ്യാപകസമിതി ഏര്‍പ്പെടുത്തിയിട്ടുള്ള പത്താമത് ഗുരുദക്ഷിണ പുരസ്‌കാരം പ്രൊഫ. എം എന്‍ കാരശേരിക്ക് നല്‍കും. മലയാളം പഠനമുറികളില്‍ കുട്ടികള്‍ ഒറ്റ രൂപ നാണയം വച്ച് ഗുരുവിനായി സമര്‍പ്പിക്കുന്ന പതിനായിരത്തൊന്ന് രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരമായി നല്‍കുന്നതെന്ന് സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കുട്ടികള്‍ പാഠപുസ്തകത്തിലൂടെ പരിചയപ്പെടുന്ന അഞ്ച് എഴുത്തുകാരുടെ പട്ടികയില്‍ നിന്നാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ജനുവരി ആദ്യവാരത്തില്‍ ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ സ്മാരക നിലയത്തില്‍ നടക്കുന്ന ചടങ്ങില്‍ കുട്ടികള്‍ തന്നെയാകും പുരസ്‌കാരം സമര്‍പ്പിക്കുക. മാതൃഭാഷാ പരീക്ഷയില്‍ നൂറില്‍ നൂറു മാര്‍ക്ക് വാങ്ങുന്ന കുട്ടികള്‍ക്ക് പുരസ്‌കാര ജേതാവ് മലയാളത്തിലകമെന്ന ബിരുദം ചാര്‍ത്തികൊടുക്കും. വാര്‍ത്താസമ്മേളനത്തില്‍ എന്‍ ഹരീന്ദ്രന്‍, ഷാജു പുതൂര്‍, എന്‍ കെ ശ്രീല, കെ ജി രാംലാല്‍, എന്‍ പി ധനം എന്നിവര്‍ പങ്കെടുത്തു.