ഫറോക്ക് :
സിപിഐ യുടെയും എ ഐ ടി യു സിയുടെയും സമുന്നത നേതാവും മികച്ച പാർലിമെന്റേറിയനുമായിരുന്ന സഖാവ് ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തിൽ ഫറോക്കിൽ നടന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു. യോഗത്തിൽ ഫറോക്ക് നഗരസഭാദ്ധ്യക്ഷ കെ കമറു ലൈല അദ്ധ്യക്ഷത വഹിച്ചു.
ബാബുരാജ് കാട്ടീരി അനുശോചന പ്രമേയം വായിച്ചു. വിവിധ രാഷ്ടീയപ്പാർട്ടി നേതാക്കളായ എം ഗിരീഷ്, പി ആസിഫ്, വി മോഹനൻ മാസ്റ്റർ, പ്രകാശ് കറുത്തേടത്ത്, കെ ബി ഷാ, ഷാജി പറശ്ശേരി,പിലാക്കാട്ട് ഷൺമുഖൻ, വി വി രവീന്ദ്രൻ , പി വിജയകുമാർ, മജീദ് വെൺമരത്ത് എന്നിവർ സംസാരിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറി ബാബു രാജ് നരിക്കുനി സ്വാഗതം പറഞ്ഞു. യോഗത്തിനു മുമ്പ് ഫറോക്ക് നഗരത്തിൽ സർവ്വ കക്ഷി പ്രതിനിധികൾ പങ്കെടുത്ത മൗനജാഥയും നടന്നു.