മുതിർന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു

Web Desk
Posted on October 31, 2019, 9:37 am

കൊല്‍ക്കത്ത: മുതിര്‍ന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത(83) അന്തരിച്ചു. വ്യാഴാഴ്ച രാവിലെആറുമണിയോടെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

മൂന്നുവട്ടം രാജ്യസഭാംഗവും രണ്ടു തവണ ലോക്‌സഭാംഗവുമായിട്ടുണ്ട്. 2004ല്‍ പശ്ചിമബംഗാളിലെ പാംസ്കുരയില്‍നിന്നും 2009ല്‍ ഘട്ടാലില്‍നിന്നുമാണ് ലോക്‌സഭാംഗമായത്. സിപിഐ ദേശീയ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം എഐടിയുസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യൻ പാർലമെന്റിൽ സംവാദങ്ങളിലും വിഷയാവതരണങ്ങളിലും എതിരാളികളുടെ പോലും ശ്രദ്ധയാകർഷിച്ച നേതാവായിരുന്നു ഗുരുദാസ് ദാസ് ഗുപ്ത.

പാര്‍ലമെന്റിലെ ഇടതുപക്ഷത്തിന്റെ കരുത്തുറ്റ ശബ്ദമായിരുന്നു ഗുരുദാസ് ദാസ്ഗുപ്ത. കുപ്രസിദ്ധമായ ഓഹരി കുംഭകോണം, 2ജി സ്‌പെക്‌ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച സംയുക്ത പാര്‍ലമെന്ററി കമ്മറ്റിയിലെ അംഗമായിരുന്നു. ജയശ്രീ ദാസ്ഗുപ്തയാണ് ഭാര്യ.ഒരു മകളുണ്.