Web Desk

പുനലൂര്‍

January 30, 2021, 5:33 pm

ഗുരുവായൂർ പുനലൂർ പാസഞ്ചർ ട്രെയിൻ എക്സ്പ്രസ് ഫെബ്രുവരി 3 മുതൽ ഓടിത്തുടങ്ങും, സ്റ്റോപ്പുകൾ ഇവ

Janayugom Online

ഗുരുവായൂർ–പുനലൂർ എക്സ്പ്രസ് സ്പെഷൽ ഫെബ്രുവരി 3 മുതൽ സർവീസ് ആരംഭിക്കും. ഒരു എസി ചെയർ കാർ, 5 സെക്കൻഡ് ചെയർ കാർ, 11 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിങ്ങനെയാണു ട്രെയിനിലുണ്ടാകുക. ഗുരുവായൂരിൽ നിന്നു രാവിലെ 5.45നു പുറപ്പെട്ടു ഉച്ചയ്ക്കു 2.35നു പുനലൂരിലെത്തും. പുനലൂരിൽ നിന്നു വൈകിട്ട് 6.25ന് പുറപ്പെട്ടു പിറ്റേന്നു പുലർച്ചെ 2.20നു ഗുരുവായൂരിലെത്തും.

200 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​രം സ​ർ​വി​സ് ന​ട​ത്തു​ന്ന പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളെ എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളാ​ക്കാ​ൻ റെ​യി​ൽ​വേ എ​ടു​ത്ത തീ​രു​മാ​ന​ത്തി‍ന്റെ  ഭാ​ഗ​മാ​യാ​ണ് ഗു​രു​വാ​യൂ​ർ‑പു​ന​ലൂ​ർ പാ​സ​ഞ്ച​ർ എ​ക്സ്പ്ര​സ് ആക്കിയിട്ടുള്ളത്.

സ്‌റ്റോപ്പുകള്‍

ഗുരുവായൂരില്‍ നിന്ന് പുനലൂരിലേക്കു വരുമ്പോള്‍ ആവണീശ്വരം, കൊട്ടാരക്കര., എഴുകോണ്‍, കുണ്ടറ, കിളികൊല്ലൂര്‍, കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പളളി, കായംകുളം, മാവേലിക്കര, ചെങ്ങനൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂര്‍, കുരുപ്പൻതറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തറ, എറണാകുളം ടൗണ്‍, ഇടപ്പളളി, കളമശ്ശേരി, ആലുവ, അങ്കമാലി, കരുകുറ്റി, ചാലക്കുടി, ഇരിങ്ങാലക്കുട,പുതുക്കാട്, ഒല്ലൂര്‍, തൃശൂര്‍, പൂങ്കുന്നം, എന്നിവടങ്ങളിലാണ് സ്റ്റോപ്പുളളത്. എന്നാല്‍ പുനലൂരില്‍ നിന്നു ഗുരുവായൂരിലേക്കു പോകുമ്പോള്‍ ട്രെയിനു കരുകുറ്റി, ചാലക്കുടി, ഇരിങ്ങാലക്കുട,പുതുക്കാട്, ഒല്ലൂര്‍, തൃശൂര്‍, പൂങ്കുന്നം എന്നീ സ്റ്റേഷനുകളില്‍ സ്റ്റേപ്പില്ല.

ENGLISH SUMMARY: GURUVAYOOR PUNALUR SPECIAL TRAIN SERVICE FROM FEBRUARY 3

YOU MAY ALSO LIKE THIS VIDEO