Web Desk

ഗുരുവായൂർ

June 06, 2020, 6:30 pm

ഗുരുവായൂരിൽ ഒരു ദിവസം 60 വിവാഹങ്ങൾ മാത്രം, ദിവസം 600 പേർക്ക് ദർശനം

Janayugom Online

ഗുരുവായൂർ ക്ഷേത്രത്തിൽ ചൊവ്വാഴ്ച മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ വഴി ഒരു ദിവസം 600 പേർക്ക് ദർശനം നടത്താമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നവരെ മാത്രം അമ്പലത്തിനകത്ത് പ്രവേശിപ്പിച്ചാൽ മതിയെന്ന് ക്ഷേത്ര ഭരണ സമിതി തീരുമാമെന്നും ദേവസ്വം മന്ത്രി അറിയിച്ചു.

കോവിഡ് പ്രതിരോധ പ്രോട്ടോകോൾ കർശനമായി പാലിച്ച് വിർച്വൽ ക്യു മുഖേനയായിരിക്കും ദർശനം.ക്ഷേത്രത്തിൽ രാവിലെ ഒൻപത് മുതൽ ഒന്നര വരെ മാത്രമേ ദർശനം അനുവദിക്കുകയുള്ളു. ഒരു മണിക്കൂറിനുള്ളിൽ 150 പേർക്ക് ദർശനം സാധ്യമാക്കാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു. വിഐപി ദർശനം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ദിവസം 60 വിവാഹം വരെ ക്ഷേത്ര നടയിൽ നടത്താം. ഒരു വിവാഹത്തിന് 10 മിനിറ്റ് സമയം അനുവദിക്കും. വിവാഹ ചടങ്ങിൽ വരാനും വധുവും ഉൾപ്പടെ പത്തു പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുമതിയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമലയിൽ മണിക്കൂറിൽ 200 പേരെ മാത്രമേ അനുവദിക്കൂ. ഇതര സംസ്ഥാനത്ത് നിന്നും വരുന്ന തീർത്ഥാടകരെ അഞ്ചു പേരടങ്ങുന്ന സംഘമായിരിക്കും സന്നിധാനത്തേക്ക് കടത്തി വിടുക.

ENGLISH SUMMARY: guru­vay­oor tem­ple reopens

YOU MAY ALSO LIKE THIS VIDEO