September 28, 2022 Wednesday

Related news

August 17, 2022
November 16, 2021
November 14, 2021
March 24, 2021
March 22, 2021
March 20, 2021
March 13, 2021
March 4, 2021
February 15, 2021
February 15, 2021

വികസനത്തിന്റെ റെയില്‍വേപാലത്തില്‍ ഗുരുവായൂര്‍

Janayugom Webdesk
September 23, 2020 12:37 pm

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുരുവായൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കുന്നതില്‍ ഏറ്റവും പ്രധാനം ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം തന്നെയാണ്. കിഫ്ബിയില്‍ നിന്ന് 25 കോടി അനുവദിക്കപ്പെട്ട പദ്ധതിക്കായി ടെണ്ടര്‍ നടപടികളായിക്കഴിഞ്ഞു. ഏറെക്കാലമായി ഗുരുവായൂരിലെ ജനതയും തീര്‍ത്ഥാടകരും അനുഭവിക്കുന്ന യാത്രാദുരിതത്തിനും ഗതാഗതകുരുക്കിനും ശാശ്വതമായ പരിഹാരമാണ് മേല്‍പ്പാലം. 2016 ലെ ബജറ്റിലാണ് ധനമന്ത്രി തോമസ് ഐസക് പാലത്തിനായി 25 കോടി അനുവദിച്ചത്്. ചില സാങ്കേതിക കാരണങ്ങളാല്‍ തടസപ്പെട്ട സര്‍വേ നടപടികള്‍ 2019 ല്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തെ തുടര്‍ന്ന് വേഗത്തിലാവുകയായിരുന്നു. 462 മീറ്റര്‍ നീളത്തിലും 8.5 മീറ്റര്‍ വീതിയിലും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്.കിഫ്ബിയില്‍ 25 കോടി ഉപയോഗപ്പെടുത്തി ഗുരുവായൂര്‍ ഗസ്റ്റ് ഹൗസ് നിര്‍മ്മാണം നടന്നുവരികയാണ്. ഈയിടെ അനുവദിച്ച ചിങ്ങനാത്ത് കടവ് പാലത്തിന്റെ നടപടിക്രമങ്ങളും പുരോഗതിയിലാണ്. 40 കോടി രൂപയാണ് കിഫ്ബിയില്‍ നിന്ന് ഇതിനായി അനുവദിച്ചിരിക്കുന്നത്.വിദ്യാലയങ്ങള്‍ക്കായി 9 കോടി രൂപയും ആരോഗ്യമേഖലയ്ക്കായി 4 കോടി രൂപയും കിഫ്ബിയില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്.

പഴഞ്ഞി സ്‌കൂള്‍ 3 കോടി 38 ലക്ഷം കഫ് ബി ഫണ്ട് ഉപയോഗപ്പെടുത്തി ആധുനിക രീതിയില്‍ നിലകളിലായി 14 ക്ലാസ് മുറികള്‍ നിര്‍മാണം (ആകെ 6.37 കോടി രൂപ) പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തു. കടവല്ലൂര്‍ സ്‌കൂളിന് കിഫ്ബി യുടെ 5 കോടി. കുന്നംകുളം ബോയ്സ് ഹൈസ്‌കൂള്‍, ഗേള്‍സ് ഹൈസ്‌കൂള്‍, വേലൂര്‍ ഹൈസ്‌കൂള്‍ എന്നിവക്ക് ഒരുകോടി എന്നിങ്ങനെ കിഫ് ബി ഫണ്ട് ഉപയോഗപ്പെടുത്തിയ പ്രവര്‍ത്തനങ്ങള്‍ ടെന്റര്‍ നടപടി നടക്കുന്നു. ഇതുള്‍പ്പെടെ കുന്നംകുളം മണ്ഡലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ 47.74 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് സ്ഥലം എം എല്‍ എ ആയ മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു.

കുന്നംകുളം സബ് രജിസ്റ്റര്‍ ആപ്പീസ് പുനര്‍നിര്‍മാണത്തിനു് ഒരു കോടി രൂപയും, അക്കിക്കാവ് സബ് രജിസ്റ്റര്‍ ആപ്പീസിന് ഒരു കോടി രൂപയും കി ഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. അക്കിക്കാവ് എരുമപ്പെട്ടി ബൈപ്പാസ് റോഡ് നിര്‍മാണത്തിന് 32.66 കോടി, കുന്നംകുളം നഗരവികസനത്തിന് 100 കോടിയുടെ അംഗീകാ­­രത്തിന് കാത്തിരിക്കുന്നു. നഗരസഭ റിംഗ് റോഡിന് 82 കോടി, താലൂക്ക് ആസ്പത്രിയുടെ പുനര്‍നിര്‍മ്മണത്തിനായ് 97.118 കോടി, വടക്കാഞ്ചേരി — പാത്രമംഗലം- മുട്ടിയ്ക്കല്‍ — കീഴ്തണ്ടിലം പുഴയോരം സ്ഥലം ഏറ്റെടുത്ത് നവീകരണത്തിന് 26.5 കോടി എന്നിങ്ങനെയും അംഗീകാരം തേടിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.