പൗരത്വം തെളിയിക്കുന്നതിനായി ബാങ്ക് സ്റ്റേറ്റ്മെന്റ്സ്, പാൻ നമ്പർ, ഭൂമി സംബന്ധമായ രേഖകൾ എന്നിവ പോരെന്ന് ഗുവാഹത്തി ഹൈക്കോടതി. അസമിൽ പൗരത്വ പട്ടികയിൽ നിന്നും തള്ളി വിദേശ വിഭാഗത്തിൽ ഉൾപ്പെട്ട സ്ത്രീയുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു ഉത്തരവ്.
എന്നാൽ എൻആർസി അധികൃതർ പുറത്തുവിട്ട പട്ടികയിൽ പൗരത്വം തെളിയിക്കുന്നതിനായി ബാങ്ക്, ഭൂമി രേഖകൾ മതിയാകുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
ജസ്റ്റിസുമാരായ മനോജിത് ഭുയൻ, പാർത്ഥിവ്ജ്യോതി സൈകിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് പുതിയ ഉത്തരവ്. പൗരത്വം തെളിയിക്കാനായി ഇത്തരം രേഖകൾ മതിയാവില്ലെന്ന 2016 ലെ ഇതേ കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തന്നെ വിദേശികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ വിദേശ ട്രൈബ്യൂണലിന്റെ നടപടിയെ ചോദ്യം ചെയ്ത് ജബേദ ബീഗം എന്ന സ്ത്രീയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. തന്റെ പിതാവിന്റേയും ഭർത്താവിന്റേയും ഐഡന്റിറ്റി തെളിയിക്കുന്നതടക്കം 19 രേഖകളാണ് ഇവർ ട്രൈബ്യൂണലിൽ സമർപ്പിച്ചിരുന്നത്.
അസമിലെ അന്തിമ പൗരത്വ പട്ടികയിൽ നിന്നും പുറത്തായ 19 ലക്ഷം പേർ ഇന്ന് പൗരത്വം തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഇവർക്കായി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും ബംഗ്ലാദേശ് അതിർത്തിയിലുമായി നിരവധി വിദേശ ട്രൈബ്യൂണലുകളും രൂപീകരിച്ചിട്ടുണ്ട്. ട്രൈബ്യൂണലുകളിൽ നിന്നും നിരസിക്കപ്പെടുന്നവർക്ക് ഹൈക്കോടതിയേയും ആവശ്യമെങ്കിൽ സുപ്രീം കോടതിയേയും സമീപിക്കാം. അതേസമയം നിയമപരമായുള്ള നടപടികൾ അവസാനിക്കും വരെ ആരെയും തടങ്കലിൽ പാർപ്പിക്കില്ലെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. കരമടച്ച രസീതുകൾക്കും മറ്റും ഒരാളുടെ പൗരത്വം തെളിയിക്കാനാകില്ല എന്നായിരുന്നു 2016 ലെ വിധി.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.