ഗ്രേറ്റ് വാള് മോട്ടോഴ്സ് ഇന്ത്യയില്‍ നൂറ് കോടി ഡോളര്‍ നിക്ഷേപിക്കുന്നു. ഇതിനായി മഹാരാഷ്ട്ര സര്‍ക്കാരുമായി കമ്പനി ധാരണാപത്രം ഒപ്പുവച്ചു.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെയും ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സണ്‍ വെയ്ദോങിന്റെയും സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പുവച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തലേഗാവിലെ നിര്‍മ്മാണ കേന്ദ്രത്തിലാകും ഇവര്‍ ഉല്പാദനം നടത്തുക. കേന്ദ്രത്തില്‍ അത്യാധുനിക സങ്കേതങ്ങള്‍ ഏര്‍പ്പെടുത്തും. ബംഗളുരുവിലെ ആര് ആന്‍ഡ് ഡി പ്ലാന്റിലും ഉല്പാദനം നടത്തും. മൂവായിരം തൊഴിലുകള്‍ ഇതിലൂടെ സൃഷ്ടിക്കാനാകുമെന്നാണ് കരുതുന്നത്.
വെര്‍ച്വല്‍ യോഗത്തിലൂടെയാണ് ധാരണാപത്രത്തില്‍ ഒപ്പിടല്‍ ചടങ്ങ് നടന്നത്. ഗ്രേറ്റ് വാള് മോട്ടോഴ്സിന്റെ പ്രസിഡന്റ് ജെയിംസ് യാങ്, കമ്പനിയുടെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടര്‍ പാര്‍ക്കര്‍ ഷി എന്നിവര്‍ തമ്മിലാണ് ധാരണാപത്രം ഒപ്പുവച്ചത്. കമ്പനിയുടെ ഏറ്റവും പുതിയ എസ് യുവി ഇന്ത്യയിലെ പ്ലാന്റില്‍ നിര്‍മ്മിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
english summary:GWM To Invest $1 Billion In India In A Phased Manner; Signs MOU With Maharashtra Government
you may also like this video: