8 October 2024, Tuesday
KSFE Galaxy Chits Banner 2

ഗ്യാൻവാപി കേസ്; നാളെ മുതൽ വാദം വാരാണസി ജില്ലാ കോടതിയിൽ

Janayugom Webdesk
ന്യൂഡല്‍ഹി
May 22, 2022 4:19 pm

ഗ്യാൻവാപി മസ്ജിദ് കേസിലെ വാദം നാളെ മുതല്‍ വാരാണസി ജില്ലാ കോടതിയിൽ. കേസ് ഫയലുകൾ സിവിൽ കോടതിയിൽ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം സുപ്രീം കോടതി നല്‍കിയ നിർദ്ദേശപ്രകാരമാണ് കേസ് ജില്ലാ കോടതി പരിഗണിക്കുന്നത്.

അതേസമയം, ഗ്യാൻവാപി മസ്ജിദ് വിഷയത്തില്‍ സമൂഹമാധ്യമത്തിലെ പോസ്റ്റിന്റെ പേരിൽ മതവിദ്വേഷമാരോപിച്ച് അറസ്റ്റ് ചെയ്ത ഡല്‍ഹി സർവകലാശാല അധ്യാപകൻ രത്തൻ ലാലിന് ജാമ്യം ലഭിച്ചു. ദില്ലി തീസ് ഹസാരി കോടതിയാണ് ജാമ്യം നൽകിയത്. 130 കോടി ജനങ്ങൾക്ക് 130 കോടി നിരീക്ഷണങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞുകൊണ്ടാണ് രത്തൻ ലാലിന് കോടതി ജാമ്യം നൽകിയത്.

Eng­lish summary;Gyanwapi case; The case will be heard in the Varanasi Dis­trict Court from tomorrow

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.