ജിമ്മുകള്‍ തുറക്കണം ; പ്രതിഷേധവുമായി ഇന്ത്യൻ ജിം ഫെൽഫെയർ ഫെഡറേഷൻ

Web Desk
Posted on August 28, 2020, 6:56 pm

ഡല്‍ഹിയില്‍ ജിമ്മുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട്  പ്രതിഷേധം. ഇന്ത്യൻ ജിംസ് വെൽഫെയർ ഫെഡറേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ജിം ജീവനക്കാരും ജിമ്മിലെത്തുന്നവരുമാണ് പ്രതിഷേധനത്തില്‍ പങ്കെടുത്തത്. സ്ത്രീകളും പുരുഷന്മാരും എത്തി. കോവിഡിനെ തുറന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രതിസന്ധിയിലായത് ജിമ്മുകളാണ്. ഇളവുകള്‍ നല്‍കാത്തതിനാല്‍ ജിമ്മുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചിട്ടില്ല.

ഇതേ തുടര്‍ന്നാണ് ആം ആദ്മി സർക്കാരിനെതിരെ പ്രതിഷേധവുമായി ജിം പ്രവർത്തകർ എത്തിയത്. ജിമ്മുകള്‍ തുറക്കാത്തതിനാല്‍ നിരവധി പേര്‍ക്ക് തോഴില്‍ നഷ്ടമായത്. മറ്റെല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയിട്ടും എന്തുകൊണ്ട് ജിമ്മുകള്‍ക്ക് ഇളവുകള്‍ നല്‍കുന്നില്ലെന്നാണ് ഇന്ത്യൻ ജിം ഫെൽഫെയർ ഫെഡറേഷൻ പ്രസിഡന്റ് സുനിൽ കുമാർ പറയുന്നു. ഓഗസ്റ്റ് 22ന് ജിം തുറന്ന് പ്രവര്‍ത്തിക്കാന്‍ ഉടമകളും ട്രെയിനര്‍മാരും മൂക പ്രതിഷേധം നടത്തിയിരുന്നു.

നിലവില്‍ ആറ് മാസമായി ജിമ്മുകള്‍ അടഞ്ഞു കിടക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ തയ്യാറായിട്ടും സര്‍ക്കാര്‍ കണ്ണ് തുറക്കുന്നില്ലെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നോയിഡ, ഗുർഗോൺ, ഫരീദാബാദ് എന്നിവിടങ്ങളിലെ ജിമ്മുകൾ തുറന്നിട്ടും ഡൽഹിയിൽ മാത്രം ജിമ്മുകൾ പുനരാരംഭിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം. രാജ്യതലസ്ഥാനത്ത് 6000ത്തോളം ജിമ്മുകളും മറ്റ് ഫിറ്റ്നസ് സെന്ററുകളുമാണ് ഉള്ളത്.

ENGLISH SUMMARY:Gyms should be open; Indi­an Gym Wel­fare Fed­er­a­tion protests
You may also like this video