June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

എച്ച് വൺ എൻ വൺ; 31 പേർക്ക് ചികിത്സ നൽകി

By Janayugom Webdesk
January 11, 2020

കാരശ്ശേരി പഞ്ചായത്തിൽ എച്ച് വൺ എൻ വൺ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിലും കാരശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഇന്നലെ പ്രത്യേക പനി ക്ലിനിക്കുകൾ സംഘടിപ്പിച്ചു. ആനയാംകുന്ന് സ്കൂളിൽ 16 പേരെ പരിശോധിച്ചതിൽ നാല് പുതിയ പനി കേസുകൾ റിപ്പോർട്ട് ചെയ്തു. കാരശ്ശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ 31 പേർക്ക് പനിക്കുള്ള പ്രത്യേക ചികിത്സ നൽകി. മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുള്ള കോൾ സെന്ററിൽ ( 0495 2297260) നിന്നും നിരീക്ഷണത്തിലുള്ള ആളുകളുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പ്രതിരോധ പ്രവർത്തനങ്ങളോട് അനുബന്ധിച്ച് കാരശ്ശേരി പഞ്ചായത്തിലെ ബാക്കിയുള്ള വീടുകളിൽ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ആശാ പ്രവർത്തകരും ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും സന്ദർശനം നടത്തി. ഞായറാഴ്ചയും പ്രത്യേക പനി ക്ലിനിക് കാരശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ തുടരുമെന്ന് ഡിഎംഒ അറിയിച്ചു. തിങ്കളാഴ്ച പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെയും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ബ്ലോക്ക് പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ മണിലാലിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകൾ നൽകുമെന്നും ഡിഎംഒ അറിയിച്ചു.

Eng­lish Sum­ma­ry: H 1 N 1; 31 patients were treated

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.