Thursday
27 Jun 2019

മലപ്പുറം എ ആര്‍ ക്യാമ്പിലെ ആറ് പൊലീസുകാര്‍ക്ക് എച്ച്‌ വണ്‍ എന്‍ വണ്‍

By: Web Desk | Wednesday 1 May 2019 4:02 PM IST


മലപ്പുറം: മലപ്പുറം പാണ്ടിക്കാടുള്ള എ ആര്‍ ക്യാമ്പിലെ  ആറ് പൊലീസുകാര്‍ക്ക് എച്ച്‌ വണ്‍ എന്‍ വണ്‍ പനി സ്ഥിരീകരിച്ചു. കണ്ണൂരില്‍ തെരഞ്ഞെടുപ്പു ജോലികള്‍ക്ക് പോയ പൊലീസുകാര്‍ മടങ്ങിയെത്തിയ ശേഷമാണ് ക്യാമ്പിൽ  പനിബാധ ഉണ്ടായത്.

ക്യാമ്ബിലെ നൂറോളം പൊലീസുകാര്‍ക്ക് പനി പിടിപെട്ടതോടെ സാമ്പിളുകൾ മണിപ്പാലിലേക്ക് അയച്ചു പരിശോധിക്കുകയായിരുന്നു. ഇതിലാണ് ആറ് പേര്‍ക്ക് എച്ച്‌ വണ്‍ എന്‍ വണ്‍ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്.

Related News