സുപ്രീം കോടതിയിലെ ആറ് ജഡ്ജിമാർക്ക് എച്ച് 1 എൻ 1 എന്ന പന്നിപ്പനി സ്ഥിരീകരിച്ചു. മോഹൻ ശാന്തന ഗൗഡർ, എ എസ് ബൊപ്പണ്ണ, ആർ ഭാനുമതി, അബ്ദുൾ നസീർ, സഞ്ജീവ് ഖന്ന, ഇന്ദിര ബാനർജി എന്നിവർക്കാണ് എച്ച് 1 എൻ 1 പനി ബാധിച്ചത്. ജഡ്ജിമാരിൽ എച്ച് 1 എൻ 1 സ്ഥിരീകരിച്ചതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി.സുപ്രീം കോടതിയിലെ ജഡ്ജിമാർക്കും അഭിഭാഷകർക്കും ആവശ്യത്തിനുള്ള പ്രതിരോധ മരുന്ന് ലഭ്യമാക്കാൻ യോഗത്തിൽ തീരുമാനിച്ചതായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. നേരത്തെ സുപ്രീംകോടതിയിലെ കോടതിമുറികളിൽ ജഡ്ജിമാർ എത്തിച്ചേരാൻ വൈകുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ചേരാനും താമസമുണ്ടായി. എന്നാൽ ജഡ്ജിമാർ കോടതിമുറിയിൽ എത്തിച്ചേരാൻ താമസിക്കുന്നതിന്റെ കാരണം കോർട്ട് മാസ്റ്റർ അടക്കമുള്ളവർ വ്യക്തമാക്കിയിരുന്നില്ല.ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, എ എസ് ബൊപ്പണ്ണ, അബ്ദുള്‍ നസീര്‍ എന്നിവര്‍ ഇന്നലെ സിറ്റിംഗ് നടത്തിയില്ല. മാസ്‌ക് അണിഞ്ഞാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രണ്ടാം നമ്പര്‍ കോടതിയിലെത്തിയത്. മൂന്നാം നമ്പര്‍ കോടതിയില്‍ ഭരണഘടനാ ബഞ്ച് ഇന്നലെ സിറ്റിംഗ് നടത്തേണ്ടിയിരുന്നെങ്കിലും ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി എത്താതിരുന്നതോടെ സിറ്റിംഗ് മുടങ്ങി. ശബരി മല കേസില്‍ വാദം കേള്‍ക്കുന്ന ഒമ്പതംഗ ബഞ്ചിലെ ജസ്റ്റിസ് ആര്‍ ഭാനുമതി പനിമൂലം കോടതിയില്‍ തലകറങ്ങി വീണിരുന്നു. ഇതൂമൂലം കേസിന്റെ നടപടികള്‍ നീട്ടിവച്ചിരിക്കുകയാണ്.
പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതിയിൽ തന്നെ ഒരു ഡിസ്പൻസറി ആരംഭിക്കുന്നതിനും വാക്സിനേഷൻ സൗകര്യം ഒരുക്കുന്നതിനും ചീഫ് ജസ്റ്റിസ് നിർദേശിച്ചതായി സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ദുഷ്യന്ത് ദാവെ അറിയിച്ചു. എച്ച് 1 എൻ 1 പനിക്ക് നൽകുന്ന വാക്സിനേഷന് ഭാരിച്ച ചെലവുള്ളതിനാൽ പത്തുലക്ഷം രൂപ സഹായധനം ഇതിനായി അനുവദിച്ചുവെന്നും ദാവെ അറിയിച്ചു.
ENGLISH SUMMARY: H1 N1 in supremecourt
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.