June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ഹാരി-മേഗൻ ദമ്പതിമാരുടെ ബ്രിട്ടനിലെ വീട് അടച്ചുപൂട്ടി

By Janayugom Webdesk
January 17, 2020

ലണ്ടൻ: ഹാരി-മേഗൻ ദമ്പതിമാരുടെ വീടായ ഫ്രോഗ്‌മോർ കോട്ടേജ് അടച്ചുപൂട്ടി. അടുത്തിടെയെങ്ങും ഇരുവരും ഇനി ബ്രിട്ടനിലേക്ക് തിരികെ വരില്ലെന്ന സൂചനയാണിതെന്നാണ് കരുതുന്നത്.
ഈ വസതിയിലെ ജീവനക്കാരായ മാനേജരെയും ക്ലീനറെയും രാഞ്ജിയുടെ കൊട്ടാരത്തിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്. പാചകക്കാർ അടക്കമുള്ള മറ്റ് ജോലിക്കാരുടെ സേവനങ്ങൾ തങ്ങൾക്ക് ആവശ്യമില്ലെന്ന് അറിയിച്ചിട്ടുമുണ്ട്.
മേഗൻ ഇതിനകം തന്നെ മകൻ ആർച്ചിക്കൊപ്പം കാനഡയിലെത്തിക്കഴിഞ്ഞു. ഇവരുടെ രണ്ട് വളർത്തുനായകളും ഒപ്പമുണ്ട്. ഹാരിക്ക് ചില സ്വകാര്യ ഉത്തരവാദിത്തങ്ങൾ ഉള്ളതിനാൽ അദ്ദേഹം ബ്രിട്ടനിൽ തങ്ങുകയാണ്. അടുത്താഴ്ച ഹാരിയും കാനഡയിലെത്തുമെന്നാണ് സൂചന.
ഇരുവരും സാമ്പത്തിക സ്വാതന്ത്ര്യത്തിന് വേണ്ടി രാജകീയ ചുമതലകളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുന്നുവെന്നാണ് വിശദീകരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.