June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 27, 2022
June 27, 2022

വ്യത്യസ്ത പ്രതിഷേധവുമായി ഹബീബ്

By Janayugom Webdesk
January 2, 2020

തിരുവനന്തപുരം: ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങളെ കശാപ്പു ചെയ്യുന്ന കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായാണ് ലോകകേരള സഭയിലെത്തിയ പ്രവാസി ഹബീബ് തയ്യിൽ ശ്രദ്ധേയനായത്. നോ എൻആർസി, നോ സിഎബി, നോ സിഎഎ എന്ന് പ്രിന്റ് ചെയ്ത ഷർട്ട് ധരിച്ചാണ് ആലപ്പുഴ പുന്നപ്ര സ്വദേശിയായ ഹബീബ് ഇന്നലെ ലോക കേരള സഭയിലെ പ്രതിനിധിയായെത്തിയത്. ഭരണഘടനയെ കശാപ്പ് ചെയ്യരുതെന്നും രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കണമെന്നുമെല്ലാം ഇംഗ്ളീഷിൽ ഷർട്ടിൽ പ്രിന്റ് ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാരിനോടുള്ള പ്രതിഷേധം അറിയിക്കുക മാത്രമാണ് തന്റെ ലക്ഷ്യം അല്ലാതെ ആരെയും കുറ്റപ്പെടുത്തുവാനല്ല. ഒരു വീട്ടിലെ മക്കളെ തമ്മിൽ വേർതിരിച്ചു കാണുന്നതു പോലെയാണ് പൗരത്വ നിയമം നടപ്പിലാക്കുമ്പോഴെന്നാണ് ഹബീബ് പറയുന്നത്.

കുടംബ സമേതം 12 വർഷമായി ഒമാനിലാണ് ഹബീബ്. ഒമാനിലെ ഇന്ത്യൻ എംബസിയ്ക്ക് മുന്നിൽ സിഎഎയ്ക്കെതിരെ ഒറ്റയാൾ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും എംബസിയുടെ അനുമതി ലഭിച്ചിരുന്നില്ലെന്നും അതിനാൽ ലോക കേരള സഭയിൽ പങ്കെടുക്കുമ്പോൾ ഇത്തരത്തിൽ വ്യത്യസ്ത രീതിയിൽ പ്രതിഷേധമറിയിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രളയ സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ബോധവത്ക്കരണവുമായി ക്യാമ്പയിനും ഹബീബ് നടത്തിയിരുന്നു. സംസ്ഥാന സർക്കാർ നടത്തുന്ന ലോകകേരള സഭ പ്രവാസികൾക്കും അവരുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്ക് വയ്ക്കാനുള്ള വേദിയാണെന്ന് ഹബീബ് പറയുന്നു. പൗരത്വ നിയമത്തിനെതിരെ മുദ്രാവാക്യം പ്രിന്റ് ചെയ്ത ഷർട്ടിട്ട് എത്തിയ ഹബീബിനൊപ്പം സെൽഫിയെടുക്കാൻ മറ്റ് പ്രതിനിധികളും എത്തിയത് ലോക കേരള സഭയിലെ വേറിട്ട കാഴ്ചയായി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.