അസ്യൂസ് കമ്ബ്യൂട്ടറുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമം

Web Desk
Posted on March 27, 2019, 12:54 pm

അസ്യൂസ് കമ്ബ്യൂട്ടറുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമം നടന്നതായി റിപ്പോർട്ട്. സെക്യൂരിറ്റി കമ്ബനി കാസ്പെര്‍സ്‌കീയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ലക്ഷക്കണക്കിന് അസ്യൂസ്ടെക് കമ്ബ്യൂട്ടറുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമം നടന്നതായാണ് റിപ്പോര്‍ട്ട്. 2018 ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള വിവരങ്ങളാണ് ചോര്‍ത്തിയത്.

അസ്യൂസ് ലൈവ് അപ്ഡേറ്റ് എന്ന പേരിലുള്ള ബാക്ക് ഡോര്‍ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഉപയോക്താക്കളുടെ കമ്ബ്യൂട്ടറുകളാണ് ഹാക്ക് ചെയ്യാന്‍ ശ്രമം നടന്നത്. ബാക്ക്ഡോര്‍ അപ്ഡേറ്റ് ടൂള്‍ ഉപയോഗിച്ച്‌ ആണ് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചതെന്നാണ് കാസ്പര്‍സ്‌കീയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഹാക്കിങ് നടന്നതായി അസ്യൂസ് സ്ഥിരീകരിച്ചിട്ടില്ല.