ഇ‑ഹെൽത്ത് പോർട്ടലിൽ അജ്ഞാതരുടെ ഹാക്കിങ് ശ്രമം. അതേസമയം യാതൊരുവിധ രേഖകളും നഷ്ടപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഹാക്ക് ചെയ്യാനുള്ള ശ്രമമാണ് നടത്തിയത്. ഇ‑ഹെൽത്തിന്റെ വെബ്സൈറ്റിൽ ഇ‑ഹെൽത്ത് സംവിധാനത്തെപ്പറ്റിയുള്ള പൊതുജനങ്ങളറിയേണ്ട പ്രാഥമിക വിവരങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. ബാഹ്യമായ ഏതൊരു ഇടപെടലുകളും ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങളും അപ്പപ്പോൾ തന്നെ തിരിച്ചറിയുന്നതിനും പ്രതിരോധ മാർഗങ്ങൾ തീർക്കുന്നതിനുമുള്ള സുശക്തമായ സംവിധാനമാണ് നിലവിലുള്ളത്. വെബ് സൈറ്റ് ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നപ്പോൾ തന്നെ വെബ്സൈറ്റിലെ എല്ലാ രേഖകളും ബ്ലോക്ക് ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇ‑ഹെൽത്ത് പ്രോജക്ടിന്റെ മുഴുവൻ രേഖകളും ഫയൽ ഫ്ളോ സംവിധാനവും സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള സ്റ്റേറ്റ് ഡേറ്റ സെന്ററിൽ ഹോസ്റ്റ് ചെയ്തിട്ടുള്ളതിനാൽ ഏത് തരത്തിലുള്ള സൈബർ അറ്റാക്കിനേയും പ്രതിരോധിക്കാനുള്ള സംവിധാനമാണ് നിലവിലുള്ളത്. അതിനാൽ തന്നെ ഒരു വിവരവും നഷ്ടപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ENGLISH SUMMARY: Hacking attempt on e‑health portal
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.