കേരളത്തിൽ നിർബന്ധിത മത പരിവർത്തനം നടക്കുന്നുവെന്ന് രേഖ ശർമ്മ

Web Desk
Posted on November 06, 2017, 2:51 pm

വൈക്കം: കേരളത്തില്‍ ലൗ ജിഹാദല്ല, നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടക്കുന്നതെന്ന് ദേശീയ വനിത കമീഷന്‍ അധ്യക്ഷ രേഖ ശര്‍മ. വൈക്കത്തെ വീട്ടിലെത്തി ഹാദിയയെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

ഹാദിയക്ക് സുരക്ഷാ ഭീഷണിയില്ലെന്നും ഹാദിയ സന്തോഷവതിയാണെന്നും, കോടതിയിലെത്തേണ്ട നവംബര്‍ 27 ആകാന്‍ അവള്‍ കാത്തിരിക്കുകയാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.
രേഖ ശര്‍മ്മ വൈക്കത്തെത്തി ഹാദിയയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

എന്നാല്‍, ഹാദിയ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് രേഖ പറഞ്ഞു.