ഹാദിയ അല്ല കോളേജിൽ അഖില അശോകൻ

Web Desk
Posted on November 29, 2017, 10:21 am

സേലം: സേലം ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളേജിൽ ഹാദിയ തുടർ വിദ്യാഭ്യാസം നടത്തുക
അഖിലാ അശോകന്‍ എന്ന പേരില്‍. കോളേജ് പ്രിന്‍സിപ്പല്‍ അഖിലയെ കാണാന്‍ ഭര്‍ത്താവ് വന്നാല്‍, അനുവദിക്കില്ലെന്നും കോളേജ് കറസ്പോണ്ടന്റ് ഡോ. കല്പന അറിയിച്ചു.

ഹോസ്റ്റലില്‍ വിവാഹിതരായവരെ താമസിപ്പിക്കാറില്ല. സുപ്രീംകോടതി വിധിയുള്ളതിനാലാണ് അഖിലയെ താമസിപ്പിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് ഡല്‍ഹിയില്‍നിന്ന് ഹാദിയ പോലീസ് അകമ്പടിയോടെ വിമാനത്താവളത്തിലെത്തിയത്. രാത്രി ഏഴരയോടെ ഹാദിയയെ സേലത്തെത്തിച്ചു.

സേലത്ത് 25 അംഗ പോലീസ് സംഘം അഖിലയുടെ സുരക്ഷാച്ചുമതല ഏറ്റെടുത്തു. ഹാദിയയ്‌ക്ക് 24 മണിക്കൂറും സുരക്ഷയുണ്ടാകും. ഹോസ്റ്റലിനകത്ത് വനിതാ പോലീസ് കാവല്‍ നില്‍ക്കും. കോളേജിലേക്ക് പോകുന്നതും വരുന്നതും പോലീസ് അകമ്പടിയോടെ ആയിരിക്കുമെന്ന് സേലം സിറ്റി ഡപ്യൂട്ടി കമ്മിഷണര്‍ സുബ്ബുലക്ഷ്മി അറിയിച്ചു.