മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദ് അറസ്റ്റിലായി

Web Desk
Posted on July 17, 2019, 1:17 pm

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദ് ലാഹോറില്‍ നിന്ന് അറസ്റ്റിലായി. പഞ്ചാബ് പൊലീസിന്റെ ഭീകരവാദ വിരുദ്ധ വകുപ്പാണ് സെയ്ദിനെ അറസ്റ്റ് ചെയ്തത്. ഗുജ്രന്‍വാലയിലേയ്ക്ക് പോകുന്നതിനിടെയാണ് ഹാഫീസ് സെയ്ദ് അറസ്റ്റിലായതെന്നാണ് വിവരം.

തീവ്രവാദ വിരുദ്ധ വിഭാഗം സയീദ് അടക്കമുള്ള 13 ജമാത്ത് ഉദ്ധവ നേതാക്കള്‍ക്കെതിരെ 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിരുന്നു. തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളാണ് ഹാഫിസ് സയീദ് അടക്കമുള്ളവര്‍ക്ക് എതിരെ ചുമത്തിയിട്ടുള്ളത്.