പൊതു തെരഞ്ഞെടുപ്പിൽ ഹാഫിസ്​ സഇൗദ്​ മത്സരിക്കില്ല

Web Desk
Posted on June 09, 2018, 2:34 pm

ലാഹോർ: പാകിസ്​താൻ പൊതു തെരഞ്ഞെടുപ്പിൽ ഹാഫിസ്​ സഇൗദ്​ മത്സരിക്കില്ല. ഹാഫിസ്​ സഇൗദ്​ മത്സരിക്കുമെന്നായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്​.

ജമാ അത്ത്​ ഉദ്ദഅ്​വ നേതാവും മുംബൈ ഭീകരാക്രമണ കേസിലെ ബുദ്ധികേന്ദ്രവുമാണ് ഹാഫിസ് സയ്ദ് ​ .

ജമാ അത്ത്​ ഉദ്ദഅ്​വയു​െട 200 സ്​ഥാനാർഥികൾ ദേശീയ, പ്രവിശ്യാ തെരഞ്ഞെടുപ്പുകളിൽ ജനവിധി തേടും.

അല്ലാഹു അക്​ബർ തെഹ്​രീക്​(എ.എ.ടി) എന്ന രാഷ്​ട്രീയ പാർട്ടിയിലൂടെയാണ്​ ഇവർ മത്സരിക്കുക.

കസേരയായിരിക്കും തെരഞ്ഞെടുപ്പ്​ ചിഹ്​നം.