മുംബൈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ ഹാഫിസ് സയിദിന് പാകിസ്താനില്‍ 11 വര്‍ഷത്തെ തടവ് ശിക്ഷ. ഭീകരവാദ പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്കല്, കള്ളപ്പണം കടത്തല്‍ തുടങ്ങിയ കേസുകളിലാണ് പാകിസ്താന് കോടതി ഹാഫിസിനെ 11 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. പാക് പഞ്ചാബ് പോലീസിന്റെ ഭീകരവാദ വിരുദ്ധ വകുപ്പാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയത്. ലാഹോറിലും ഗുജറന്‍വാലയിലും റജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലായി അഞ്ചര വര്‍ഷം വീതമാണ് ശിക്ഷ. 15,000 രൂപ പിഴയും ഒടുക്കണം. പാക് പഞ്ചാബ് പൊലീസിന്റെ ഭീകരവാദ വിരുദ്ധ വകുപ്പാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയത്. 166 പേര് കൊല്ലപ്പെട്ട മുംബൈ ആക്രമണത്തിന് പിന്നില്‍ ഇയാളാണെന്ന് തെളിഞ്ഞതോടെ ഐക്യരാഷ്ട്ര സഭ സുരക്ഷ കൗണ്‍സില്‍ നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു.
ലഷ്കര്‍ ഇ ത്വയിബ സ്ഥാപകനും ജമാഅത്ത് ഉദ്വ തലവനുമാണ് ഹാഫിസ് സയിദ്. പാകിസ്താനില്‍ മാത്രം 23 ഭീകരവാദ കേസുകളാണ് സയിദിനെതിരെയുള്ളത്. ഇന്ത്യ നിരവധി കേസുകള്‍ എടുത്തിട്ടും ഇയാള്‍ പാകിസ്താനില്‍ സര്‍ക്കാരിന്റെ സഹായത്തോടെ സ്വതന്ത്ര്യമായി വിഹരിക്കുകയായിരുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദഫലമായാണ് ഇയാള്‍ക്കെതിരെ ഭീകരവാദ കേസുകള്‍ ചുമത്താന്‍ പാകിസ്താന് തയ്യാറായത് പോലും.ഭീകരതയ്ക്കുള്ള ഫണ്ടിംഗ് നിരീക്ഷിക്കുന്ന ആഗോള സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ അന്ത്യശാസനത്തിന് പിന്നാലെയാണ് പാക് ഭരണകൂടം ഹാഫിസ് സയിദിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒക്ടോബറിനകം ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പാകിസ്ഥാന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് മുന്നറിയിപ്പു നല്‍കിയിരുന്നു. 2008ലാണ് മുംബൈയിലെ താജ് ഹോട്ടലില്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ ബോംബ് ആക്രമണവും വെടിവയ്പ്പും നടന്നത്. ഇതിനെ തുടര്‍ന്ന് ഹാഫിസ് സയ്ദിന്റെ തലയ്ക്ക് 10 മില്ല്യണ്‍ ഡോളര്‍ അമേരിക്ക വാഗ്ദാനം ചെയ്തിരുന്നു.
English Summary: hafiz saeed sentenced to 11 years in jail over terror financing cases
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.