ടി ആർ ഷിബു

December 13, 2020, 4:40 pm

ഹൈക്കു കവിതകൾ

Janayugom Online

1

ഒറ്റ ജനനം,

ഒറ്റ മരണം

ഇതിനിടയിൽ

ഒറ്റ ജീവിതം

ഒറ്റ പ്രണയം

നീയും ഞാനും ഒറ്റ

നീലക്കടൽ

ഒന്നേയുള്ളൂ.

2

നീ

എല്ലാ വർണ്ണങ്ങളും

മുള പൊട്ടിയ

ഒരേയൊരു ഭൂമി.

3

നിന്നെ കടിച്ചു തിന്നാൻ

തോന്നുമ്പോഴൊക്കെയും

ഉറുമ്പിൻ കൂട്ടങ്ങൾ

വന്നെന്നെ

കടിച്ച് തിന്നുന്നു.

4

പ്രണയം

മോഷ്ടിക്കപ്പെട്ട

രാത്രിയിലാണ്

ഭൂമിയിൽ

ആദ്യമായി

നിലാവുദിച്ചത്.

5

നീല ഓർക്കിഡുകൾ

നിന്റെ

കൺനീലത്തെ

ഇപ്പോഴും

കടം

ചോദിച്ചുകൊണ്ടേയിരിക്കുന്നു.