Web Desk

തിരുവനന്തപുരം

February 06, 2020, 9:04 am

വായ്ക്കുള്ളിൽ നിറയെ മുടി വളർന്ന് ആഹാരം കഴിക്കാൻ പോലും സാധിക്കാത്ത അവസ്ഥ; സ്റ്റീഫന്റെ ദുരിതങ്ങൾ സങ്കൽപ്പത്തിനും അപ്പുറത്ത്

Janayugom Online

വായ്ക്കുള്ളിൽ നിറയെ മുടി വളർന്ന് ആഹാരം കഴിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് തിരുവനന്തപുരം വെള്ളറട സ്വദേശി സ്റ്റീഫൻ. ആഹാരം കഴിക്കാൻ പോയിട്ട് വെള്ളം കുടിക്കാനും തുപ്പാൻ പോലും കഴിയാത്ത നിസ്സഹായാവസ്ഥ. വായ്ക്കുള്ളിൽ അർബുദം ബാധിച്ച ചർമം നീക്കി പകരം താടിയിൽ നിന്ന് ചർമം ശസ്ത്രക്രിയ നടത്തി പിടിപ്പിച്ചതാണ് ഈ ദുരിതത്തിന് കാരണമായത്.

മുഴ നീക്കം ചെയ്യുമെന്നും ആ ഭാഗത്ത് തുടയിൽനിന്നു ചർമമെടുത്ത് വച്ചുപിടിപ്പിക്കുമെന്നാണ് സ്റ്റീഫനോട് ഡോക്ടർ പറഞ്ഞിരുന്നത്. എന്നാൽ തുടയിൽ നിന്നു ചർമമെടുത്തില്ല. പകരം എടുത്തത് കീഴ്ത്താടിയിൽ നിന്ന്. ആശുപത്രി വിട്ടു വീട്ടിലെത്തി ദിവസങ്ങൾ കഴിഞ്ഞപ്പോൾ മുടി വളരാൻ തുടങ്ങി. വിവരം പറഞ്ഞപ്പോൾ മൗനമായിരുന്നു ഡോക്ടറുടെ മറുപടി. അടുത്ത തവണ ഡോക്ടറെ കാണാൻ പോയപ്പോൾ ബുദ്ധിമുട്ടുകൾ നിരത്തി. മുടി വെട്ടിക്കളയാനായിരുന്നു നിർദേശം. അങ്ങനെ വെട്ടാൻ ശ്രമിച്ചു. മക്കളും സഹായത്തിനെത്തി.

എത്രശ്രമിച്ചിട്ടും ശരിയാകുന്നില്ല. മുറിഞ്ഞുവീഴുന്ന മുടി തൊണ്ടയിലേക്ക് പോകുന്നു. കുറച്ച് വയറ്റിനുള്ളിലേക്കും. ഓരോ തവണയും മുടി മുറിക്കലിനു പിന്നാലെ കടുത്ത ചുമ, ഛർദ്ദിൽ.. നിലയ്ക്കാത്ത ദുരിതം. ആഹാരം ചവയ്ക്കാൻ മുടി തടസ്സം. ചവയ്ക്കാതെ വിഴുങ്ങാമെന്നു വച്ചാലും മുടി തടയും. വെള്ളം വലിച്ചു കുടിക്കുന്നതിലും മുടി. വായ നിറഞ്ഞ മുടിയുമായി വെറുതെ ഇരിക്കുമ്ബോൾ പോലും അസ്വസ്ഥത. സ്റ്റീഫന്റെ ദുരിതങ്ങൾ സങ്കൽപ്പത്തിനും അപ്പുറത്താണ്.

Eng­lish sum­ma­ry: hair growth inside the mouth

you may also like this video