Web Desk

May 07, 2020, 12:54 pm

എന്തുകൊണ്ടായിരിക്കും ആളുകൾക്ക്‌ നമ്മളോട്‌ ദേഷ്യമോ ഈഗോയോ തോന്നുമ്പോൾ കഥകൾ മെനഞ്ഞുണ്ടാക്കുന്നത്‌?

Janayugom Online

എന്തുകൊണ്ടായിരിക്കും ആളുകൾക്ക്‌ നമ്മളോട്‌ ദേഷ്യമോ ഈഗോയോ തോന്നുമ്പോൾ കഥകൾ മെനഞ്ഞുണ്ടാക്കുന്നത്‌? മാധ്യമപ്രവർത്തകയായ ഹയറുന്നിസ പി എഴുതിയ ഫേസ്ബുക്ക്‌ കുറിപ്പാണ്‌ ചർച്ചയാവുന്നത്‌. ആളുകളുടെ സാമൂഹിക നീതിയെക്കുറിച്ചാണ്‌ ഹയറുന്നിസ തുറന്നെഴുതിയിരിക്കുന്നത്‌. പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം.

ഒരു സെലിബ്രിറ്റിയോ, ഏതെങ്കിലും മേഖലയില്‍ അറിയപ്പെടുന്ന ഒരാളോ ഒന്നും അല്ലാഞ്ഞിട്ടും എന്നെപ്പറ്റി പലപ്പോഴായി, ധാരാളം കഥകള്‍ പറഞ്ഞുകേട്ടിട്ടുണ്ട്… എനിക്ക് ഇങ്ങനെ എന്നെപ്പറ്റി കഥ കേക്കുന്നത് ഭയങ്കര ഇന്‍ട്രസ്റ്റിംഗായിത്തോന്നും. സന്തോഷം അല്ല- എന്തോ ഒര് ക്യൂരിയോസിറ്റി തോന്നും. ചെല കഥകളില്‍ ഞാന്‍ പോയിട്ട് എന്റെ മണം പോലും പങ്കെടുത്തിട്ടുണ്ടാകൂല. ചെല കഥകളിലാണെങ്കി, എന്റെ സാന്നിധ്യമുണ്ടാകും. പക്ഷേ അത് കഥാപരുവത്തിലായി പൊറത്തിറങ്ങുമ്പോ ഞാന്‍ കൈകാര്യം ചെയ്ത വേഷമേ ആയിരിക്കില്ല പ്രേക്ഷകര്‍ അറിയുന്നത്. തികച്ചും വിരുദ്ധമായ ഇമേജിലായിരിക്കും അത് മാനിപ്പുലേറ്റഡ് ചെയ്തിട്ടുണ്ടാവുക.

രണ്ടാമത് പറഞ്ഞ ടൈപ്പിലൊരു കഥ കഴിഞ്ഞ ദിവസങ്ങളില്‍ ഞാനെന്നെ പറ്റി കേട്ടു. സംഭവം വളരെ രസമായിത്തോന്നി… ഞാന്‍ അതെപ്പറ്റിത്തന്നെ ഓര്‍ക്കുകയായിരുന്നു കഴിഞ്ഞ 24 മണിക്കൂറും എന്ന് വേണമെങ്കി പറയാം. എന്തുകൊണ്ടായിരിക്കും ആളുകള്‍ നമ്മളോട് ദേഷ്യമോ ഈ‑ഗോയോ തോന്നുമ്പോ അത് ഡയറക്ടായി എക്‌സ്പ്രസ് ചെയ്യാതെ ഇത്തരം മാനിപ്പുലേറ്റഡ് സ്റ്റോറികളിലേക്ക് പോകുന്നത്! സദാചാരം, സംസ്‌കാരം, വിനയം, അച്ചടക്കം, അന്തസ് എന്നിങ്ങനെ പോകുന്ന ‘വാല്യൂ‘കളൊക്കെ വച്ച് സോഷ്യല്‍ ഓഡിറ്റിംഗ് (എന്നുപറഞ്ഞാ കൂട്ടം കൂടി നമ്മളെ ജഡ്ജ് ചെയ്ത് വിധി പാസാക്കുന്ന പരുവാടി) നടത്താന്‍ തിരക്ക് കൂട്ടുന്നത്?

കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി എനിക്ക് ആളെക്കൂട്ടി ആരെയും പറ്റി ഇങ്ങനെ ഓഡിറ്റിംഗ് നടത്താന്‍ തോന്നാറേ ഇല്ല. (പണ്ട് ചെയ്തിട്ടുണ്ട്, അതോര്‍ക്കുമ്പോ മാനക്കേടാണിപ്പോ) ഇപ്പോ എങ്ങനെയാച്ചാ, ഇഷ്ടപ്പെട്ടില്ലെങ്കി- അത് പറയാന്‍ പറ്റുന്ന സ്ഥലമാണെങ്കി പറയും, അല്ലെങ്കി എക്‌സ്പ്രസ് ചെയ്യും… രണ്ടും പറ്റാത്ത സ്ഥലമാണെങ്കി അഡ്ജസ്റ്റ് ചെയ്യും. എന്നാലും ഇങ്ങനെ വ്യക്തികളെപ്പറ്റി മാനിപ്പുലേറ്റഡ് സ്റ്റോറികള്‍ ഇറക്കാനോ, കൂട്ടം കൂടി അതിന് ബാക്ക് അപ്പ് ഉണ്ടാക്കാനോ തോന്നാറില്ല.

സൊസൈറ്റി എന്ന് പറയുന്ന സങ്കേതത്തിന്റെ സോഷ്യല്‍ വയലന്‍സുണ്ടല്ലോ. അതിന്റെ മിനിയേച്ചറാണ് ഈ കഥകളൊക്കെ. ഇതില്‍ നിന്നൊക്കെ ആനന്ദം കണ്ടെത്തേണ്ട തരം ദരിദ്രമായ അവസ്ഥയില്‍ നിന്ന് ഒരുവിധമൊക്കെ മോചിപ്പിക്കപ്പെട്ടതായി എനിക്ക് സ്വയം തോന്നുന്നു. ഒപ്പം ഇപ്പറഞ്ഞ സോഷ്യല്‍ വയലന്‍സിന് നിരന്തരം ഇരയാകുന്നതായും തോന്നുന്നു. എന്തൊക്കെ പറഞ്ഞാലും ഈ മൈ-ുകളുടെ കൂട്ടത്തില്‍ തന്നെ ജീവിക്കണ്ടേ, വേറെ ദുനിയാവിലെ അന്തേവാസിയാണെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ, ഹഹഹഹാാാാാാ.…. !! ഓരോ കുതുഹുലങ്ങള്, ഞാന്‍ വേറാരോട് പറയാനാണെന്നേ…

(NB: എന്നെ ഇഷ്ടമല്ലാത്തവര്‍ക്ക് എത്ര ഇന്റന്‍സിറ്റിയിലും എന്നോടത് പറയാം കെട്ടോ, എനിക്ക് വിഷയല്ല- ഇഷ്ടപ്പെട്ടത് മാത്രം പറഞ്ഞ് ഇഷ്ടപ്പെടാത്തതിനെ ഒതുക്കുന്ന ശീലം ഭയങ്കര ദാരിദ്ര്യണ്ടാക്കും. പൊസിറ്റിവിറ്റി മാത്രം പോരല്ലോ, നെഗറ്റീവിറ്റിയും വേണം. മറിച്ച്- കഥകള് മെനയുന്നത് തന്നെയാണ് നിങ്ങക്ക് മനസുഖം തരുന്നത് എങ്കി അതും ആകാം… ലോകം ഇടിഞ്ഞുവീണാലും ജീവനും ആരോഗ്യോം ബാക്കിയുണ്ടെങ്കി ഞാന്‍ നിവര്‍ന്നുനിക്കും. അതാണ് നമ്മടെയൊരു ലൈന്‍.

YOU MAY ALSO LIKE THIS