ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ നിര്യാണത്തെ തുടർന്ന് ഹൈതം ബിൻ താരിഖ് ആൽ സഈദിനെ അടുത്ത ഭരണാധികാരിയായി പ്രഖ്യാപിച്ചു.
പൈതൃക സാംസ്കാരിക മന്ത്രിയായിരുന്നു ഹൈതം ബിൻ താരിഖ്. ഖാബൂസ് ബിന്‍ സഈദിന്റെ അനന്തരവന്‍ കൂടിയാണ് പുതിയ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. ഇന്ന് രാവിലെയാണ് അദ്ദേഹം അധികാരമേറ്റത്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചത്. ഏറെ നാളായി അര്‍ബുദ ബാധിതനായി ബെല്‍ജിയത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനിൽ തിരിച്ചെത്തിയത്. ആധുനിക ഒമാന്റെ ശില്‍പ്പിയായി അറിയപ്പെടുന്ന അദ്ദേഹം 49 വര്‍ഷമായി ഒമാന്റെ ഭരണാധികാരിയാണ്. ഭരണത്തില്‍ 50 വര്‍ഷം തികയ്ക്കാന്‍ ഏഴ് മാസം ബാക്കി നില്‍ക്കെയാണ് മരണം. സുല്‍ത്താന്റെ മരണത്തെ തുടര്‍ന്ന് ഒമാനില്‍ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
YOU MAY ALSO LIKE