Saturday
07 Dec 2019

ടെ​ലി​കോം അ​തോ​റി​റ്റി ഓ​ഫ്‌ ഇ​ന്ത്യ ചെ​യ​ര്‍​മാന് എട്ടിന്റെ പണി കൊടുത്ത് ഹാ​ക്ക​ര്‍മ്മാർ

By: Web Desk | Sunday 29 July 2018 10:35 AM IST


elliot alderson- janayugam

ന്യൂ​ഡ​ല്‍​ഹി:  ടെ​ലി​കോം അ​തോ​റി​റ്റി ഓ​ഫ്‌ ഇ​ന്ത്യ (ട്രാ​യ്) ചെ​യ​ര്‍​മാ​ന്‍ ആ​ര്‍ എ​സ് ശ​ര്‍​മ​യ്ക്കു എട്ടിന്റെ പണി നൽകി ഹാ​ക്ക​ര്‍മ്മാർ. ആ​ധാ​ര്‍ എ​ങ്ങ​നെ ദു​രു​പ​യോ​ഗം ചെ​യ്യാ​ന്‍ ക​ഴി​യു​മോ​യെ​ന്ന് പരസ്യമായി വെ​ല്ലു​വി​ളി​ച്ച്‌ ആ​ധാ​ര്‍നമ്പർ വെ​ളി​പ്പെ​ടു​ത്തി​യ ശർമ്മയുടെ ​മറ്റൊ​രു സ്വ​കാ​ര്യ മൊ​ബൈ​ല്‍ ഫോ​ണ്‍നമ്പർ അടക്കം  ചോ​ര്‍​ത്തി ന​ല്‍​കി​യാ​ണ് ഹാ​ക്ക​ര്‍​മാ​ര്‍ മ​റു​പ​ടി ന​ല്‍​കി​യ​ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു ശ​ര്‍​മ​യു​ടെ വെ​ല്ലു​വി​ളി.

ആ​ധാ​ര്‍ നമ്പർ പ​ര​സ്യ​പ്പെ​ടു​ത്തി​യാ​ല്‍ ഒ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്ന്‌ ശ​ര്‍​മ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ ചോ​ദ്യം ചെ​യ്‌​തു​ള്ള ട്വീ​റ്റി​ന്‌ മ​റു​പ​ടി​യാ​യാ​ണ്‌ ഈ ​വെ​ല്ലു​വി​ളി ന​ട​ത്തി​യ​ത്.
ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ ആ​ധാ​ര്‍ നമ്പർ വെ​ളി​പ്പെ​ടു​ത്തി​യ ശ​ര്‍​മ​യു​ടെ ട്വീ​റ്റി​ന് 577 റീ​ ട്വീ​റ്റു​ക​ളാ​ണ് ഉ​ണ്ടാ​യ​ത്.

745 ലൈ​ക്കു​ക​ളും ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ല​ഭി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ ഫ്ര​ഞ്ച് സു​ര​ക്ഷാ വി​ദ​ഗ്ധ​നും ആ​ധാ​റി​ന്‍റെ വി​മ​ര്‍​ശ​ക​നു​മാ​യ എ​ലി​യ​ട്ട് ആ​ന്‍​ഡേ​ഴ്സ​ണ്‍ തു​ട​ര്‍​ച്ച​യാ​യ ട്വീ​റ്റു​ക​ളി​ല്‍ ശ​ര്‍​മ​യു​ടെ മൊ​ബൈ​ല്‍ നമ്പർ  അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടു. ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച ഫോ​ണ്‍ നമ്പറാണ്‌  പു​റ​ത്തു​വി​ട്ട​ത്.

പി​ന്നി​ലെ മ​റ്റൊ​രു ഫോ​ണ്‍​ നമ്പറും പാ​ന്‍ നമ്പർ , ഈ ​മെ​യി​ല്‍ വി​ലാ​സം, ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​ണി​ന്‍റെ വി​വ​രം, ശ​ര്‍​മ​യു​ടെ വാ​ട്സാ​ആ​പ്പ് പ്രൊ​ഫൈ​ല്‍ ചി​ത്രം തു​ട​ങ്ങി ശ​ര്‍​മ​യു​ടെ അ​തി​പ്രാ​ധാ​ന്യ​മു​ള്ള വ്യ​ക്തി​വി​വ​ര​ങ്ങ​ളാ​ണ് ആ​ന്‍​ഡേ​ഴ്സ​ണ്‍ പു​റ​ത്തു​വി​ട്ട​ത്. ഇ​തി​നു ശേ​ഷം ആ​ന്‍​ഡേ​ഴ്സ​ണ്‍ പ​റ​ഞ്ഞു, താ​ന്‍ ഇ​തി​വി​ടെ നി​ര്‍​ത്തു​ക​യാ​ണ്. ആ​ധാ​ര്‍ ന​മ്ബ​ര്‍ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​ത് അ​ത്ര ന​ല്ല ആ​ശ​യ​മ​ല്ലെ​ന്ന് ഇ​പ്പോ​ള്‍ മ​ന​സി​ലാ​യി​ക്കാ​ണും എ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ട്വീ​റ്റ​റി​ല്‍ പ​റ​ഞ്ഞു.

 

 

Related News