Web Desk

മഹാരാഷ്ട്ര

October 09, 2020, 10:48 pm

ചാര പ്രവർത്തനത്തിന് എച്ച്എഎൽ ജീ​വ​ന​ക്കാ​ര​ന്‍ പിടിയില്‍

Janayugom Online

യു​ദ്ധ​വി​മാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പാ​ക് ചാ​ര സം​ഘ​ട​ന​യ്ക്ക് ചോ​ര്‍​ത്തി ന​ല്‍​കി​യ ഹി​ന്ദു​സ്ഥാ​ന്‍ എ​യ​റോ​നോ​ട്ടി​ക്‌​സ് ലി​മി​റ്റ​ഡി​ലെ ജീ​വ​ന​ക്കാ​ര​ന്‍ പി​ടി​യി​ല്‍. ദീ​പ​ക് ശി​ര്‍​സാ​ത്ത് എ​ന്ന​യാ​ളെ മ​ഹാ​രാ​ഷ്ട്ര ആന്റി ടെററിസം സ്ക്വാ​ഡാ​ണ് പി​ടി​കൂ​ടി​യ​ത്. വാ​ട്ട്‌​സ്‌ആ​പ്പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴിയാണ് യു​ദ്ധ​വി​മാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പാ​ക് ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്‌​ഐ​യ്ക്ക് ഇയാൾ കൈ​മാ​റി​യ​ത്. മൂ​ന്ന് മൊ​ബൈ​ല്‍ ഹാ​ന്‍​ഡ്‌​സെ​റ്റു​ക​ളും അ​ഞ്ച് സിം ​കാ​ര്‍​ഡു​ക​ളും ര​ണ്ട് മെ​മ്മ​റി കാ​ര്‍​ഡു​ക​ളും ഇ​യാ​ളി​ല്‍ നി​ന്ന് പിടിച്ചെടുത്തു.

ഐ​എ​സ്‌​ഐ​യു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്ന ഇ​യാ​ളെ​ക്കു​റി​ച്ച്‌ ആന്റി ടെ​റ​റി​സം സ്‌​ക്വാ​ഡിന്റെ നാ​സി​ക് യൂ​ണി​റ്റി​ന് വി​വ​രം ല​ഭി​ച്ചു​വെ​ന്ന് ഡി​സി​പി വി​ന​യ് റാ​ത്തോ​ഡ് പ​റ​ഞ്ഞു. നാ​സി​ക്കി​ന​ടു​ത്തു​ള്ള ഓ​സ​റി​ലെ എ​ച്ച്‌എ​എ​ല്‍ വി​മാ​ന നി​ര്‍മ്മാ​ണ യൂ​ണി​റ്റ്, എ​യ​ര്‍​ബേ​സ്, നി​ര്‍മ്മാ​ണ യൂ​ണി​റ്റി​നു​ള്ളി​ലെ നി​രോ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും ഇ​യാ​ള്‍ പ​ങ്കുവ​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അറിയിച്ചു.

Eng­lish sum­ma­ry: HAL staff arrest­ed  for spy work

You  may also like this video: