September 28, 2022 Wednesday

Related news

February 4, 2022
February 19, 2021
September 23, 2020
September 2, 2020
June 19, 2020
June 15, 2020
June 14, 2020
June 8, 2020
June 2, 2020
May 31, 2020

ലോക് ഡൗൺ: അരലക്ഷത്തോളം ബസ് ജീവനക്കാർക്ക് തൊഴിൽ നഷ്ടമായേക്കും

Janayugom Webdesk
കൊച്ചി:
May 6, 2020 8:55 pm

ലോക്ഡൗൺ കഴിയുമ്പോഴേക്കും സംസ്ഥാനത്തെ അര ലക്ഷത്തോളം സ്വകാര്യ ബസ് ജീവനക്കാരുടെ തൊഴിൽ നഷ്ടമാകുമെന്ന് ആശങ്ക. കുറച്ചു മാസങ്ങളായി യാത്രക്കാരുടെ കുറവും ഇന്ധന വില വർധനവും സ്പെയർ പാർട്സ് അടക്കമുള്ള സാധന സാമഗ്രികളുടെ വിലക്കയറ്റവും മൂലം പ്രതിസന്ധിയിലൂടെ കടന്നു പോയിരുന്ന സ്വകാര്യ ബസ് സർവീസ് രംഗം ലോക്ഡൗണിൽ പൂർണമായും ഓട്ടം നിലച്ചതോടെ ഏതാണ്ട് തകർന്ന അവസ്ഥയിലാണ്. ലോക്ഡൗൺ പിൻവലിച്ചാലും ഇനി സർവീസ് മെച്ചപ്പെടുമെന്ന യാതൊരു പ്രതീക്ഷയുമില്ലെന്നാണ് ബസ്സുടമകളുടെ വിലയിരുത്തൽ. സംസ്ഥാനത്ത് 12,600 സ്വകാര്യ ബസ്സുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ 10, 600 ഓളം ബസുകൾ ഒരു വർഷത്തേക്ക് സർവീസ് അവസാനിപ്പിക്കുന്നതിനുള്ള ജി ഫോം അപേക്ഷ മോട്ടോർ വാഹന വകുപ്പിന് നൽകി കഴിഞ്ഞു.

പൊതുഗതാഗതം സംരക്ഷിക്കുന്നതിന്റെ ഭാഗമായി സർക്കാർ ഇടപെടലുകൾ ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടൽ. ഇല്ലെങ്കിൽ ബസ്സുകളെ മാത്രം ആശ്രയിച്ച് തൊഴിലെടുത്തു കഴിയുന്ന അര ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകും. ഡ്രൈവർ, കണ്ടക്ടർ,ഡോർ ചെക്കർ എന്നിങ്ങിനെ മൂന്നു പേരാണ് ഇപ്പോൾ സ്വകാര്യ ബസുകളിൽ ജീവനക്കാരായി ഉള്ളത്. മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം ലഭിച്ചിട്ടുണ്ട്. 50 ശതമാനത്തിൽ താഴെ തൊഴിലാളികൾക്ക് മാത്രമേ ക്ഷേമനിധിയിൽ നിന്നുള്ള സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ളു.

സ്വകാര്യ ബസ്സുടമകൾ ബസ് സർവിസ് പുനരാരംഭിച്ചില്ലെങ്കിൽ വഴിയാധാരമാകുന്ന തൊഴിലാളികളെ സംരക്ഷിക്കുന്നതിനും അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും സർക്കാർ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് ഈ രംഗത്തെ തൊഴിലാളി സംഘടനകളുടെ ആവശ്യം. അതേസമയം പൊതുഗതാഗതം നിർത്തിവച്ചപ്പോൾ ഓട്ടം നിർത്തിയിട്ടിരിക്കുന്ന ബസുകൾ ഇനി സർവീസ് ആരംഭിക്കുന്നതിന് പ്രയാസങ്ങളേറെയാണെന്നാണ് ബസ് ഉടമകൾ പറയുന്നത്. 70 ശതമാനത്തിലേറെയും ബസുകളുടെയും ബാറ്ററി ഉപയോഗ ശൂന്യമായിക്കാണും. ടയറുകൾക്കും കേടുപാടുകൾ വന്നിട്ടുണ്ട്. ഗീയർ ബോക്സ് മുതൽ എൻജിൻ വരെയുള്ള ഭാഗങ്ങളിൽ അറ്റകുറ്റ പണികൾ നടത്തേണ്ടിയും വരും. ലക്ഷങ്ങൾ മുടക്കി ഫിറ്റ്നസ്, ഇൻഷുറൻസ്, കേടുപാടുകൾ തീർത്ത് ബസ് ഓടിച്ചാലും പ്രവർത്തന ചെലവിനാധാരമായ വരുമാനം കിട്ടില്ലെന്നുമാണ് ഉടമകളുടെ ആശങ്ക.

ENGLISH SUMMARY: Lock­down: Half a mil­lion Bus employ­ees may lose their jobs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.