13 കാരിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് കേട്ടാൽ ഞെട്ടും. അരകിലോയിലധികം മുടിയും കാലിയായ ഷാംപൂവിന്റെ പ്ലാസ്റ്റിക് കവറുകളും. പെൺകുട്ടിയ്ക് തുടർച്ചയായ വയറ് വേദനയെ തുടർന്നാണ് മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോയമ്പത്തൂരിലെ വി ജി എം ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.
സ്കാൻ ചെയ്തപ്പോൾ വയറിൽ മുടികെട്ടും മറ്റു വസ്തുക്കളും അടിഞ്ഞു കിടക്കുന്നതായി കണ്ടെത്തിയത്. എന്‍ഡോസ്കോപി വഴി ഇത് നീക്കം ചെയ്യാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. അടുത്ത ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചിരുന്ന പെണ്‍കുട്ടി മുടിയും മറ്റു വസ്തുക്കളും കഴിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
English summary: Half kg hair, empty shampoo packets removed from girl’s stomach
YOU MAY ALSO LIKE THIS VIDEO