Web Desk

ലഖ്നൗ

June 18, 2020, 4:52 pm

ഉത്തർപ്രദേശിലെ എല്ലാ കൊറോണ ബാധിതരും നാൽപ്പത് വയസുകാരും അതിൽ താഴെ പ്രായമുള്ളവരും

Janayugom Online

പ്രായമായവർക്കും കുട്ടികൾക്കുമാണ് കോവിഡ് ബാധിക്കാൻ സാധ്യതയേറെയെന്നുള്ള മുൻവിധികൾ കാറ്റിൽ പറത്തുന്നതാണ് ഉത്തർപ്രദേശിൽ നിന്നുള്ള വാർത്തകൾ. ഇവിടുത്തെ രോഗബാധിതരിൽ പകുതിയും 21നും നാൽപ്പതിനും ഇടയിൽ പ്രായമുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് മൊത്തം 7,884 രോഗികളാണുള്ളത്. ഇതിൽ 51.93 ശതമാനവും നാൽപ്പതിന് താഴെയുള്ളവരാണ്. സംസ്ഥാനത്ത് രോഗമുക്തിനേടുന്നവരുടെ നിരക്ക് 60.85ശതമാനമാണ്. ഇത് അഖിലേന്ത്യാനിരക്കിനെക്കാൾ കൂടുതലാണ്.

രോഗബാധിതരിൽ മുപ്പത് ശതമാനം 41നും അറുപതിനുമിടയിൽ പ്രായമുള്ളവരാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതുവരെ 900 മുതിർന്ന പൗരൻമാർക്ക് മാത്രമാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇത് ആറ് ശതമാനത്തിന് തെല്ല് മാത്രം മുകളിലാണ്.

മറ്റ് രാജ്യങ്ങളിലെ പോലെ പ്രായമായവർക്കല്ല ചെറുപ്പക്കാരിലാണ് സംസ്ഥാനത്ത് രോഗബാധയുണ്ടാകുന്നത് എന്നാണ് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നത്. പ്രായമായവര്‍ക്ക് പ്രതിരോധ ശേഷി കുറവായത് കൊണ്ട് ഇവർക്ക് രോഗം എളുപ്പത്തിൽ ബാധിക്കുന്നുവെന്നായിരുന്നു ഇതുവരെയുള്ള കണ്ടെത്തൽ.

അതേസമയം പ്രായമല്ല ആരോഗ്യസ്ഥിതിയാണ് രോഗബാധയ്ക്ക് കാരണമെന്നാണ് ഇപ്പോൾ ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നത്. ഉയർന്നരക്തസമ്മർദ്ദവും ഹൃദയ‑ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളും പ്രമേഹം, അർബുദം തുടങ്ങിയ ഉള്ളവർക്കും എളുപ്പത്തിൽ കോവിഡ് ബാധിച്ചേക്കാം. പ്രായമേറിയ ഇത്തരം രോഗമുള്ളവർക്ക് കൂടുതൽ സാധ്യതയുണ്ടെന്നും വിദഗ്ദ്ധർ പറയുന്നു.

പത്ത് വയസിൽ താഴെയുള്ളവർക്കും 65 വയസിന് മുകളിലുള്ളവർക്കുമാണ് രോഗസാധ്യത ഏറെ എന്നതിനാൽ ഈ പ്രായത്തിലുള്ളവർ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു.

eng­lish summary:Half Of All Coro­n­avirus Patients In UP Are 40 Years Old And Younger
you mAY ALSO LIKE THIS VIDEO: