മണ്ണിടിച്ചില്‍ സംഭവിച്ച രാജമലയില്‍ നിന്നുളള ആശയവിനിമയം ദുഷ്കരമായ സാഹചര്യത്തില്‍ കൊച്ചി കടവന്ത്ര ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനില്‍ ഹാം റേഡിയോ കണ്ട്രോള് റും തുറന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും സന്ദേശങ്ങള്‍ കൈമാറുന്നതിനും ഹാം റേഡിയോ വളരെയധികം സഹായകമാകും. സിവിലിയൻ സേന അംഗങ്ങളാണ് ഹാം റേഡിയോ കൈകാര്യം ചെയ്യുന്നത്.
റേഡിയോ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി കൊണ്ടുളള ഈ സൗകര്യം ആരംഭിച്ചതോടെ വാര്‍ത്താ വിനിമയ സംവിധാനം തകര്‍ന്ന രജമലയില്‍ ആശയ വിനിമയം പുനസ്ഥാപിക്കാൻ സാധിച്ചു. രാജമലയിലെ രക്ഷാ പ്രവര്‍ത്തകരും അഗ്നി ശമനസേന നിലയങ്ങളിലുളള ഉദ്യേഗസ്ഥരും തമ്മിലുളള ആശയ വിനിമയം വേഗത്തിലായി.
രാജമലയിലെ ദൗത്യം ഏകോപിപ്പിക്കുന്നതില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി പര്യാപ്തമല്ലാത്ത വാര്‍ത്താ വിനിമയ സൗകര്യമായിരുന്നു. ദിവസങ്ങളായി പ്രദേശത്ത് വൈദ്യുതി ഇല്ലാത്തതും മെൈബൈല്‍ റേഞ്ചിന്റെ അപര്യാപ്തയും കാരണം ദുരന്തവിവരം പുറം ലോകം അറിയുന്നതിന് മണിക്കൂറുകള്‍ എടുത്തു. ഇതിന് പരിഹാരമെന്നോണമാണ് കടവന്ത്ര ഗാന്ധിനഗര്‍ സ്റ്റേഷനിലെ ഹാം റേഡിയോ കണ്ട്രോള് റൂം സൗകര്യം തുടങ്ങിയത്.
ENGLISH SUMMARY: ham radio control room in kochi
YOU MAY ALSO LIKE THIS VIDEO