27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 20, 2025
April 16, 2025
April 8, 2025
April 7, 2025
April 3, 2025
March 31, 2025
March 19, 2025
March 18, 2025
March 10, 2025
March 5, 2025

തടവുകാരെ മോചിപ്പിക്കാതെ ചര്‍ച്ചയില്ലെന്ന് ഹമാസ്

Janayugom Webdesk
ഗാസ
February 25, 2025 12:08 pm

വെടിനിര്‍ത്തല്‍ ധാരണയുടെ ഭാഗമായി വിട്ടയക്കേണ്ട 620 പലസ്തീന്‍ തടവുകാരെ മോചിപ്പിക്കാന്‍ ഇസ്രയേല്‍ തയ്യാറായില്ലെങ്കില്‍ തുടര്‍ ചര്‍ച്ചകള്‍ക്കില്ലെന്ന് ഹമാസ്. കഴിഞ്ഞ ദിവസം ഹമാസ് വിട്ടയച്ച ആറ് ബന്ദികള്‍ക്ക് പകരം മോചിപ്പിക്കേണ്ട 620 പലസ്തീന്‍കാരുടെ മോചനം ഇസ്രയേല്‍ വൈകിപ്പിക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്നും ഹമാസ് അഭിപ്രായപ്പെട്ടുഅതിനിടെ, ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു.

ആറുപേർക്ക്‌ പരിക്കേറ്റു. വെസ്‌റ്റ്‌ ബാങ്കിലും ആക്രമണം കൂടുതൽ രൂക്ഷമാക്കുകയാണ്‌ ഇസ്രയേൽ. ജെനിൻ, തുൽക്കാരെം അഭയാർഥി ക്യാമ്പുകളിൽനിന്ന്‌ അറസ്‌റ്റ്‌ ചെയ്തവരുടെ എണ്ണം 365 ആയി. വെസ്‌റ്റ്‌ ബാങ്ക്‌ പിടിച്ചെടുക്കാനുള്ള നീക്കത്തിൽ യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ ആശങ്ക പ്രകടിപ്പിച്ചു. പലസ്തീൻകാർക്കുനേരെ ജൂത കുടിയേറ്റക്കാരുടെ ആക്രമണവും വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.