Web Desk

മലപ്പുറം

June 06, 2020, 10:34 am

കോവിഡ് ബാധിച്ചു മലപ്പുറത്ത് മരിച്ചത് മുൻ ഫുട്ബോൾ താരം

Janayugom Online

മലപ്പുറത്ത് കോവിഡ് ബാധിച്ചു മരിച്ച ഹംസക്കോയ മുൻ ഫുട്ബോൾ താരം ആയിരുന്നു. ഇദ്ദേഹം മഹരാഷ്ട്രയ്ക്ക് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്. മോഹൻബഗാൻ, മുഹമ്മദൻസ് ക്ലബ്ബ്കൾക്ക് വേണ്ടി ബൂട്ടണിഞ്ഞ താരം ആയിരുന്നു ഹംസക്കോയ. 1970–1980 കാലഘട്ടത്തിലാണ് ഇദ്ദേഹം സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രയ്യ്ക്ക് വേണ്ടി കളിച്ചത്.

മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ് ഹംസക്കോയക്ക് 61 വയസായിരുന്നു. ഇദ്ദേഹം മഞ്ചേരി മെഡിക്കല്‍ കോളേഡില്‍ ചികിത്സയിലായിരുന്നു. ന്യൂമോണിയ രോഗബാധിതനായിരുന്നു. പേരക്കുട്ടികളടക്കം കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നിലവില്‍ രോഗം സ്ഥിരീകരിച്ചു. മൂന്ന്മാസം പ്രായമായ കുഞ്ഞും ഇതില്‍ ഉള്‍പ്പെടും. മെയ് 21നാണ് മുബൈയില്‍ നിന്ന് റോഡ് മാര്‍ഗം ഇദ്ദേഹം കുടുംബത്തോടൊപ്പം കേരളത്തില്‍ എത്തിയത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.

Eng­lish summary:covid 19: Foot­ball play­er died in Malapuram

You may  also like this video: