Web Desk

മൂന്നാർ

February 14, 2021, 4:41 pm

പെട്ടിമുടി ദുരന്തബാധിതർക്കായി നിര്‍മ്മിച്ച വീടുകളുടെ താക്കോൽ കൈമാറി

Janayugom Online

പെട്ടിമുടി ദുരന്തബാധിതർക്കായി സർക്കാർ അനുവദിച്ച ഭൂമിയിൽ കണ്ണൻ ദേവൻ പ്ലാന്റേഷൻ  നിര്‍മ്മിച്ച വീടുകളുടെ താക്കോൽ കൈമാറി. ദുരന്തത്തിൽപെട്ട എട്ടു കുടുംബങ്ങൾക്ക്  വീട് നിർമ്മിച്ച് നൽകിയത്. മന്ത്രി എംഎം മണി താക്കോൽ ദാനം നിർവഹിച്ചു.

കുറ്റിയാർവാലിയിൽ സർക്കാർ അനുവദിച്ച ഭൂമിയിൽ കണ്ണൻ ദേവൻ പ്ലാന്റേഷൻ കമ്പനിയാണ് വീടുകൾ നിർമ്മിച്ചത് .രാവിലെ മൂന്നാർ ടീ കൗണ്ടിയിൽ വച്ചു നടക്കുന്ന ചടങ്ങിൽ റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരൻ, തൊഴിൽവകുപ്പു മന്ത്രി ടിപി രാമകൃഷ്ണൻ തുടങ്ങിയവർ ഓൺലൈനായി സംബന്ധിച്ചു.

ഓഗസ്റ്റ് ഏഴിനുണ്ടായ ഉരുൾ പൊട്ടലിൽ 66 പേരാണ് മരണപ്പെട്ടത്. 4 പേരെ കണ്ടെത്താനായില്ല. നേരത്തെ തന്നെ മരിച്ചവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം കൈമാറിയിരുന്നു.

Eng­lish sum­ma­ry: Hand­ed over the keys of Hous­es build for pet­ty­mu­di victims

You may also like this video: