June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

സർക്കാർ ഇടപെടൽ തുണയായി; തകർച്ചയിൽ നിന്ന് കരകയറി കൈത്തറി മേഖല

By Janayugom Webdesk
February 2, 2020

ഇടതുപക്ഷ സർക്കാറിന്റെ ഇടപെടലിൽ തകർച്ചയിൽ നിന്ന് കരകയറി പുതിയ ഊർജ്ജം ആവാഹിച്ച് മുന്നേറുകയാണ് കൈത്തറി മേഖല. കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി നടപ്പിലാക്കിയതോടെയാണ് പ്രതിസന്ധിയിലായ മേഖല മുന്നോട്ട് കുതിക്കുന്നത്. അടുത്ത അധ്യയന വർഷത്തേക്കുള്ള സൗജന്യ സ്കൂൾ യൂണിഫോം തുണി നിർമ്മാണം പൂർത്തിയായി വരികയാണ്. ആവശ്യമായ തുണിയുടെ ഭൂരിഭാഗവും ഇതിനകം നെയ്തുകഴിഞ്ഞു. പദ്ധതിയ്ക്ക് 48.5 ലക്ഷം മീറ്റർ തുണിയാണ് ആവശ്യമായിട്ടുള്ളത്. ഇതിൽ 45 ലക്ഷം മീറ്റർ തുണിയും പൂർത്തിയായി. ഷർട്ടിങ്ങിനും സ്കേർട്ടിങ്ങിനും വേണ്ട 41.5 ലക്ഷം മീറ്റർ തുണിയിൽ 40 ലക്ഷത്തിലധികവും സ്യൂട്ടിങ്ങിനുള്ള 7 ലക്ഷം മീറ്റർ തുണിയിൽ നാല് ലക്ഷത്തിലധികവും പൂർത്തിയിട്ടുണ്ട്.

പത്ത് ലക്ഷം വിദ്യാർത്ഥികൾക്കാണ് അടുത്ത അധ്യയന വർഷം സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം വിതരണം ചെയ്യുക. വ്യവസായ വകുപ്പിന് കീഴിലുള്ള ഹാന്റക്സും ഹാൻവീവുമാണ് യൂണിഫോം തുണി ഉല്പാദനം നടത്തി വിതരണം ചെയ്യുന്നത്. വിതരണം ഏപ്രിൽ ഒന്നിന് ആരംഭിച്ച് മെയ് പതിനഞ്ചിന് മുമ്പ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 2019–20 അധ്യയന വർഷം 8.5 ലക്ഷം വിദ്യാർത്ഥികൾക്ക് 42 ലക്ഷം മീറ്റർ യൂണിഫോം തുണിയാണ് വേണ്ടി വന്നത്. സർക്കാർ നേരിട്ട് നൂലും കൂലിയും നൽകി. ഈ പദ്ധതിയിലൂടെ 5300 ഓളം ആളുകൾക്ക് നേരിട്ടും അതിലധികം ആളുകൾക്ക് അനുബന്ധ മേഖലകളിലും ജോലി ലഭിച്ചു.

you may also like this video;

പദ്ധതി പ്രകാരം തൊഴിലാളികൾക്ക് 124.8 കോടി രൂപ കൂലിയനത്തിൽ ഇതുവരെ നൽകി. സൗജന്യ യൂണിഫോമിനായി 2016 ഡിസംബർ മുതൽ 2019 ജൂൺ വരെ 89.07 ലക്ഷം മീറ്റർ തുണിയാണ് ആകെ ഉൽപ്പാദിപ്പിച്ചത്. മൂന്നു വർഷത്തിനിടെ 15 ലക്ഷം വിദ്യാർത്ഥികൾക്കായി 70 ലക്ഷം മീറ്റർ തുണി വിതരണം ചെയ്തു. പദ്ധതി നടപ്പിലാക്കിയതോടെ കേരളത്തിലെ കൈത്തറി മേഖല ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു. തൊഴിലാളി കുടുംബങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട ജീവിതമാർഗം ലഭിച്ചു. നേരത്തെ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമായിരുന്നു ജോലി ലഭിച്ചിരുന്നത്. വേതനവും വളരെ കുറവുമാത്രം. എന്നാൽ യൂണിഫോം പദ്ധതി വന്നതോടെ വർഷത്തിൽ ഏറ്റവും കുറഞ്ഞത് മുന്നൂറ് ദിവസമെങ്കിലും ജോലി ലഭിക്കാൻ തുടങ്ങി.

പൊതുവിദ്യാഭ്യാസ രംഗത്തെ പുരോഗമനപരമായ മാറ്റത്തിനും സൗജന്യ യൂണിഫോം പദ്ധതി നിർണ്ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. ജില്ലകളിലെ 233 കൈത്തറി സഹകരണ സംഘങ്ങളിൽ നിന്നാണ് ആവശ്യത്തിന് തുണി ശേഖരിക്കുന്നത്. നൂലിന്റെയും തുണിയുടെയും ഗുണനിലവാരം ഉറപ്പുവരുത്താൻ ഗുണമേന്മാ ഇൻസ്പെക്ടർമാരെയും നിയമിച്ചു. തറികളുടെ അറ്റകുറ്റപ്പണികൾക്കായി ധനസഹായം നൽകി. യൂണിഫോം ഉല്പാദനത്തിന് ആവശ്യമായ തുക കുറഞ്ഞ പലിശയ്ക്ക് നബാർഡ് നൽകാനും തീരുമാനമായിട്ടുണ്ട്. സംസ്ഥാനത്തെ കൈത്തറി സഹകരണ സംഘങ്ങളും സംസ്ഥാന സഹകരണ ബാങ്കും വഴിയാണ് ഫണ്ട് നൽകുക. ഇതോടെ യൂണിഫോം നെയ്യുന്ന സംഘങ്ങൾക്ക് പ്രവർത്തന വായ്പയും ഉറപ്പാക്കാൻ സാധിച്ചു.

Eng­lish Sum­ma­ry: Hand­loom sec­tor recov­er­ing from collapse.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.