ഇസ്ലാമാബാദ്: വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് പർവേസ് മുഷറഫ് മരിച്ചാൽ മൃതദേഹം പാർലമെന്റിലേക്ക് വലിച്ചിഴയ്ക്കണമെന്നും മൂന്നുദിവസം കെട്ടി തൂക്കണമെന്നും പാകിസ്ഥാൻ പ്രത്യേക കോടതി ഉത്തരവിട്ടു. ഈ മാസം 17ന് ആയിരുന്നു രാജ്യദ്രോഹക്കേസിൽ മുഷറഫിന് പാകിസ്താൻ പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. പ്രത്യേക കോടതിയിലെ മൂന്നംഗ ബെഞ്ചായിരുന്നു വധശിക്ഷ വിധിച്ചത്. പാക് ചരിത്രത്തിൽ തന്നെ ഇത് ആദ്യമായിട്ട് ആയിരുന്നു ഇത്തരത്തിൽ ഒരു വധശിക്ഷ വിധിച്ചത്. പെഷവാർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാർ അഹ്മദ് സേത് തലവനായ ബെഞ്ചാണ് മുഷറഫിന് എതിരെയുള്ള രാജ്യദ്രോഹക്കേസിൽ ശിക്ഷ പ്രഖ്യാപിച്ചത്.
you may also like this video
നിയമവിരുദ്ധമായി ഭരണഘടന റദ്ദാക്കുകയും 2007ൽ രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയും ചെയ്തുവെന്നതാണ് മുഷറഫിന് എതിരെയുള്ള കുറ്റങ്ങൾ. ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിനാണ് അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷ വിധിച്ചത്. എന്നാൽ, ശിക്ഷയിൽ പിഴവുണ്ടെന്ന് സർക്കാർ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് കോടതിയുടെ പ്രഖ്യാപനം. നിലവിൽ ദുബായിൽ ചികിത്സയിൽ കഴിയുന്ന മുഷറഫിനെ പിടികൂടാൻ നിയമപാലകരോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, കോടതിയുടെ പുതിയ നിർദ്ദേശങ്ങളെ ഭരണഘടനാ വിരുദ്ധമെന്നാണ് നിയമവിദഗ്ധർ വിശേഷിപ്പിച്ചത്. 1999 മുതൽ 2008 വരെയാണ് മുഷറഫ് പ്രസിഡന്റായിരുന്നത്. നവാസ് ഷെരീഫായിരുന്നു ആ സമയത്ത് പ്രധാനമന്ത്രി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.