കല്ലറ: തൂങ്ങി മരിച്ചെന്നു കരുതുന്ന ഗൃഹനാഥന്റെ മൃതദേഹം മൃഗങ്ങൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി. വാമനപുരം ഇരുളൂർ പത്മനാഭ മന്ദിരത്തിൽ ശശിധരൻ നായർ (70) നെയാണ് ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം മൃഗങ്ങൾ ആക്രമിച്ച നിലയിൽ സമീപത്തെ പുരയിടത്തിലെ കുറ്റിക്കാട്ടിലാണുണ്ടായിരുന്നത്. മൃഗങ്ങൾ ആക്രമിച്ചു കൊന്നതാകാമെന്ന് നാട്ടുകാർ ആദ്യം സംശയം പറഞ്ഞിരുന്നു.
വെഞ്ഞാറമൂട് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പരിശോധിക്കുമ്ബോൾ കഴുത്തിൽ കയറിന്റെ ഒരു ഭാഗം കണ്ടു. ആത്മഹത്യ ചെയ്തതായിരിക്കാമെന്നും ബലക്കുറവുള്ള കയർ പൊട്ടി മൃതദേഹം താഴെ വീണപ്പോൾ മൃഗങ്ങൾ ആക്രമിച്ചതാകാമെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.