അയോധ്യയില്‍ രാമക്ഷേത്രത്തില്‍ സമര്‍പ്പിക്കാന്‍ ഒരുലക്ഷത്തിലധികം ലഡ്ഡുവുമായി ഹാന്‍സ് ബാബ

Web Desk

അയോധ്യ

Posted on July 31, 2020, 8:31 pm

ശിലാസ്ഥാപനത്തിന് മുന്നോടിയായി അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ സമര്‍പ്പിക്കാന്‍ ഒരു ലക്ഷത്തിലധികം ലഡ്ഡു തയ്യാറാക്കുന്നതിന്റെ പണിപ്പുരയില്‍ ഹാന്‍സ് ബാബ. രാമ ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിന് സമര്‍പ്പിക്കാന്‍ 1,11,000 ലഡ്ഡുകളാണ് അയോധ്യ സൻസ്ഥാനിലെ ദേവ്രഹ ഹാൻസ് ബാബ തീരുമാനിച്ചിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി ലഡ്ഡു ശ്രീരാമന് സമര്‍പ്പിക്കും. ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന എല്ലാവര്‍ക്കും ലഡ്ഡു വിതരണം ചെയ്യും, കൂടാതെ രാജ്യത്തെ എല്ലാ പ്രധാന ക്ഷേത്രങ്ങള്‍ക്കും ലഡ്ഡു അയയ്ക്കുകയും ചെയ്യുമെന്നും ബാബ പറ‍ഞ്ഞു.

രാമ ക്ഷേത്ര ചരിത്രത്തെക്കുറിച്ചുള്ള മൂന്ന് പുസ്തകങ്ങൾ, ഒരു പെട്ടി ലഡ്ഡു, ഒരു ഷാളും അടങ്ങുന്ന ഒരു ബാഗ് ചടങ്ങുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് ദിവസമായി ലഡ്ഡു ഉണ്ടാക്കുന്നതിന്റെ പണിപ്പുരയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Sub: hans baba mak­ing one lakh lad­doo

You may like this video also