കോവിഡിനു പിന്നാലെ ചൈനയിൽ നിന്നും പുതിയ വൈറസ്‌? ഹാന്റാവൈറസ്‌: ഇവയൊക്കെയാണ്‌ ലക്ഷണങ്ങൾ

Web Desk

തിരുവനന്തപുരം

Posted on June 07, 2020, 5:39 pm

കൊറോണ വൈറസ്‌ ബാധയ്ക്ക്‌ പിന്നാലെ ചൈനയിൽ ഒരാളുടെ മരണത്തിനു കാരണമായി മറ്റൊരു വൈറസ്‌ കൂടി വ്യാപിക്കുന്നതായി മുന്നറിയിപ്പ്‌. പ്രമുഖ ഡോക്ടറായ ഷിനു ശ്യാമളനാണ്‌ വിവരം പങ്കു വച്ചിരിക്കുന്നത്‌.

ചൈനയിലെ യുന്നൻ പ്രവശ്യയിലാണ്‌ ഹൻറാ എന്ന വൈറസ്‌ ബാധിച്ച്‌ ഒരാൾ മരിച്ചത്‌. യുന്നനിൽ നിന്നും ഷൻഡോംഗിലേക്ക്‌ ജോലിയ്ക്കായി പോകവേയാണ്‌ ബസിൽ വച്ച്‌ ഇയാൾ മരണപ്പെട്ടത്‌. ഈ വാർത്ത കേട്ടത്‌ മുതൽ എന്താണ്‌ ഹൻറാ വൈറസ്‌, എന്താണ്‌ രോഗലക്ഷണങ്ങൾ, എങ്ങനെ പടരുന്നു എന്നിങ്ങനെ സംശയങ്ങളാണ്‌ എല്ലാവർക്കും ഉണ്ടായിരുന്നത്‌. ഷിനുവിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ.

ഹാന്റാ വൈറസ് ഓർത്തൊഹാൻറ്റവൈറസ് ജനുസിൽപ്പെട്ട വൈറസാണ്. ഹാന്റാ വൈറസ് എന്ന നാമം വന്നത് തെക്കൻ കൊറിയയിലെ Han­tan Riv­er നിന്നാണ്. 1976 ൽ Ho-Wang Lee ആണ് ഈ വൈറസിനെ കണ്ടു പിടിച്ചത്.

ഹാന്റാ വൈറസ് എലി, മുയൽ തുടങ്ങിയ റോഡന്റസിൽ നിന്ന് അവയുടെ മൂത്രമോ, തുപ്പൽ, കടി, കാഷ്ഠം എന്നിവയിൽ നിന്ന് കൈകൾ വായിലോ, മൂക്കിലോ, കണ്ണിലോ തൊടുന്നതിലൂടെ മനുഷ്യരിലേക്ക് പകരാം. പക്ഷെ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരാൻ സാധ്യത തീരെ കുറവാണ്. 2005, 2019 ൽ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന andes വൈറസ് (ഓർതോഹാന്റാവൈറ്‌ ജനുസിൽപ്പെട്ട വൈറസ്) സ്സൗത്ത് അമേരിക്കയിൽ കണ്ടു പിടിച്ചിരുന്നു.

han­tavirus pul­monary syn­drome (HPS), haem­or­rhag­ic fever with renal syn­drome (HFRS) എന്നിവ മനുഷ്യരിൽ ഉണ്ടാക്കുവാൻ ഈ വൈറസിന് സാധിക്കും.

മരണ നിരക്ക് 38 ശതമാനത്തോളമാണ്.

രോഗലക്ഷണങ്ങൾ :പനി, ദേഹത്തു വേദന, തലവേദന, ഛർദി, വയറിളക്കം, ശ്വാസംമുട്ടൽ

ഇൻക്യൂബഷൻ പീരിയഡ് — ഒന്ന് മുതൽ എട്ട് ആഴ്‌ച്ച വരെയാകാം

എന്തായാലും പലരും കൊറോണ ചൈനയിൽ നിന്ന് വന്നു ദേ അടുത്തത് ഹാന്റാ വൈറസ് എന്ന രീതിയിൽ വ്യാജ പ്രചാരണം നടത്തുന്നത് കണ്ടു. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുവാൻ സാധ്യത തീരെ കുറവാണ്. നമുക്ക് തെറ്റായ ഭയം മറ്റുള്ളവർക്ക് കൊടുക്കാതെ അവിടെ നിന്ന് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാം. ഇപ്പോൾ പേടിക്കേണ്ട സാഹചര്യമില്ല.

YOU MAY ALSO LIKE THIS VIDEO