Web Desk

ഡെറാഡൂണ്‍

July 21, 2021, 10:07 pm

കന്‍വാര്‍ യാത്ര: ഹരിദ്വാറിലെ ഹര്‍ കി പൗരി ഘട്ട് അടച്ചുപൂട്ടും

Janayugom Online

കന്‍വാര്‍ യാത്ര റദ്ദാക്കിയ സാഹചര്യത്തില്‍ ഹരിദ്വാറിലെ ഹര്‍ കി പൗരി ഘട്ട് ജൂലൈ 24 മുതല്‍ ഓഗസ്റ്റ് ആറ് വരെ ബാരിക്കേഡുകൾ വച്ച് അടച്ചുപൂട്ടും. സംസ്ഥാനാന്തര സമിതിയുടെ യോഗത്തിലാണ് തീരുമാനം.

ഉത്തര്‍പ്രദേശ്, ഹിമാചല്‍, പഞ്ചാബ്, ഡല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

പ്രദേശവാസികള്‍ക്ക് റോഡ് മാര്‍ഗം സഞ്ചരിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തില്ലെന്ന് ഹരിദ്വാര്‍ എസ്എസ്‌പി ശെന്തില്‍ എ കൃഷ്ണരാജ് എസ് പറഞ്ഞു. 72 മണിക്കൂര്‍ മുൻപെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമേ അതിര്‍ത്തിയില്‍ പ്രവേശനമുള്ളൂ. ഹരിദ്വാറിന്റെ അതിര്‍ത്തിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.

Eng­lish Sum­ma­ry: Kan­war Yathra; Har ki pou­ru Khatt wil shut

You may like this video also