25 April 2024, Thursday

Related news

April 19, 2024
April 16, 2024
April 6, 2024
April 1, 2024
March 21, 2024
March 14, 2024
March 3, 2024
February 24, 2024
February 11, 2024
February 8, 2024

കുടുംബത്തെ ശല്യം ചെയ്തു; ലൈവിനിടെ കാണിയുടെ മുഖത്തടിച്ച് മാധ്യമപ്രവര്‍ത്തക; വൈറലായി വീഡിയോ

Janayugom Webdesk
July 12, 2022 7:32 pm

ലൈവല് വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനിടെ പാക് മാധ്യമപ്രവര്‍ത്തക ആണ്‍കുട്ടിയുടെ മുഖത്തടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ജൂലൈ ഒമ്പതിനാണ് ഈദ് ആഘോഷങ്ങള്‍ക്കിടയിലുള്ള ലൈവിലാണ് സംഭവം. വീഡിയോ കണ്ട് നിരവധി പേരാണ് വിമര്‍ശനവുമായി രംഗതത് എത്തിയത്. മാധ്യമപ്രവര്‍ത്തകയെ പ്രകോപിച്ചത് എന്താണെന്ന് വ്യക്തമല്ല. എന്നാല്‍ സംഭവത്തിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തക മായിറ.

ആഘോഷങ്ങള്‍ക്കിടയില്‍ ഇന്റര്‍വ്യു എടുത്തുകൊണ്ടിരിക്കുന്ന കുടുംബത്തെ ബുദ്ധിമുട്ടിച്ചതിനാണ് അടിച്ചതെന്ന് വിശദീകരണം. തുടക്കത്തില്‍ തന്നെ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും എന്നാല്‍ വീണ്ടും ആവര്‍ത്തിച്ചതാണ് അടിക്കാന്‍ കാരണമെന്ന് അവര്‍ ട്വിറ്ററിലൂടെ അറിയിച്ചത്. വീഡിയോ ട്വിറ്ററില്‍ നാല് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. മാധ്യമപ്രവര്‍ത്തകയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയത്.

Eng­lish Summary:harassed the fam­i­ly; Jour­nal­ist slaps boy
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.